ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി വലിയകലവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ കരനെല്‍കൃഷിയുടെ കൊയ്ത്തു ഉത്സവം ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.കെ എസ് രവി ഉദ്ഘാടനം ചെയ്തു.ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി ബൈജു അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി ചന്ദ്രഹാസന്‍ സ്വാഗതം പറഞ്ഞു.
പദ്ധതിക്ക് തുടക്കംകുറിച്ച്കൊണ്ട് കഴിഞ്ഞ മെയ്യ് 18ന് ആയിരുന്നു വിത്ത്വിത നടത്തിയത്. The seeds were sown on May 18 last year, marking the start of the project. തൊണ്ണൂറ് ദിവസം കൊണ്ട് വിളവ് എടുക്കാവുന്ന മണിരത്ന എന്ന സങ്കരയിനത്തില്‍പെട്ട നെല്‍വിത്താണ് കൃഷിയിറക്കിയത്.വാഴ,കിഴങ്ങ് വര്‍ഗ്ഗങ്ങള്‍,ഇഞ്ചി, തുടങ്ങിയ പച്ചകറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്കുമാര്‍,മാരാരികുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്,ഹരിതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എസ് രാജേഷ്,അമ്പലപ്പുഴ ദേവസ്വം അസ്സി: കമ്മീഷണര്‍ ജയകുമാര്‍, ഉപദേശക സമിതി സെക്രട്ടറി യു ഉജേഷ് എന്നിവര്‍ സംസാരിച്ചു.സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ പി ടി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു. കൃഷിവകുപ്പ്,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,ഹരിത മിഷന് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്.ക്ഷേത്ര ജീവനക്കാര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയുടെ പരിപാലനം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മടവീണ് കൃഷി നാശമുണ്ടായ സ്ഥലങ്ങളിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തി
#Krishi#Alappuzha#Agriculture#paddy field