Updated on: 10 February, 2024 11:13 PM IST
സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിനായി ഡിജി സഭകൾ ചേർന്ന് ഡിജി - പ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും ഫെബ്രുവരി 11-ന് ഡിജി സഭ കൂടുന്നതിന് തീരുമാനിച്ചു. ഡിജി കേരളം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓരോ വാർഡിലെയും മെമ്പറുടെ നേതൃത്വത്തിൽ ഡിജിസഭകൾ ചേരുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ സ്വീകരിക്കും. ഉദ്ഘാടന പരിപാടി, ഡിജി - പ്രതിജ്ഞ, വിവരശേഖരണ സർവ്വേ, ഫെബ്രുവരി  18 മുതൽ നടക്കുന്ന ഡിജിവാരം എന്നിവ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.  

ഇന്റർനെറ്റ് സമൂഹത്തിന്റെ അവകാശമാണെന്നും ഡിജിറ്റൽ അസമത്വം ഇല്ലാതാക്കാനുള്ള ഉത്തരാവാദിത്വം നിർവ്വഹിക്കുമെന്നും ഇതിനായി വോളന്റീയർമാരെ രജിസ്റ്റർ ചെയ്യിച്ച് കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കുമെന്നതാണ് ഡിജി പ്രതിജ്ഞ. https://app.digikeralam.lsgkerala.gov.in/volunteer എന്ന ലിങ്കിലാണ് വോളണ്ടീയർ രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.

ഡിജി സഭകൾ കൂടുമ്പോൾ അംഗങ്ങൾ ഡിജി സെൽഫികൾ എടുത്ത് സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവയ്ക്കണം. ഗ്രാമസഭ/ വാർഡ് സഭ കോഡിനേറ്റർമാർക്കായിരിക്കും ഡിജി സഭകൾ സംഘടിപ്പിക്കേണ്ടതിന്റെ ചുമതല. ഡിജിസഭ, ഡിജി വാരം എന്നിവ സംബന്ധിച്ച് ഘോഷയാത്ര, കലാസാംസ്‌കാരിക പരിപാടികൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.  മന്ത്രിമാർ എം.എൽ.എമാർ എം.പി മാർ വിശിഷ്ടവ്യക്തികൾ കലാസാഹിത്യ സാംസ്‌കാരിക  മേഖലകളിൽ നിന്നുള്ളവർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ഉദ്യോഗസ്ഥർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിക്കാവുന്നതാണ്.

English Summary: DG-Pledge will be held by the DG Sabhas towards goal of complete digital literacy
Published on: 10 February 2024, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now