Updated on: 4 December, 2020 11:19 PM IST
ധോണിയുടെ റാഞ്ചിയിലുള്ള ഓർഗാനിക് ഫാമിലേക്ക് 2000 കോഴികുഞ്ഞുങ്ങളെയാണ് മധ്യപ്രദേശിൽനിന്ന് എത്തിക്കുക.

 

 

സെലിബ്രിറ്റികള്‍ കൗതുകകരമായ പല ബിസിനസുകളിലേക്കും തിരിയാറുണ്ട്. ചിലര്‍ നേരമ്പോക്കിനാണെങ്കിൽ മറ്റു ചിലർ വളരെ സീരിയസ് ആയിട്ട് ബിസിനസിനെ കാണുന്നവർ. ക്രിക്കറ്റിലെ താരമായ ധോണി കളിക്കളത്തിൽ നേടിയ വിജയങ്ങൾ ചെറുതല്ല. കളിക്കളത്തിൽ എന്ന പോലെ കൃഷിയിലും നേട്ടം കൊയ്യാനൊരുങ്ങുകയാണ് ഈ മുൻ ക്യാപ്റ്റൻ. കരിയറിൽ നേടിയ നേട്ടങ്ങൾ പോലെ തന്നെ തന്റെ ബിസിനസിലും നേട്ടങ്ങൾ കൊയ്തെടുക്കാനാണ് ധോണിയുടെ ശ്രമം എന്ന് തോന്നും അദ്ദേഹത്തിന്റെ രീതികൾ കണ്ടാൽ

 

ലോക്ക്ഡൗൺ കാലത്ത് ധോണി റാഞ്ചിയിലെ തന്റെ ഫാം ഹൗസിലാണ് ധോണി ചെലവിട്ടത് പടുകൂറ്റൻ ഫാം ഹൗസാണ് ഈ മുൻ ഇന്ത്യൻ ക്യാപ്റ്റൻ റാഞ്ചിയിൽ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ജൈവകൃഷിയാണ് നടത്തുന്നതെന്ന് ചില വീഡിയോകളിൽ ധോണി പറഞ്ഞിരുന്നു. ഫാം ഹൗസിൽ മകൾക്കൊപ്പം കളിക്കുന്നതും ട്രാക്ടർ ഓടിക്കുന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഫാം ഹൗസിലേക്കു കൊണ്ടുവരാനായി ഇത്തവണ പോഷകസമ്പുഷ്ടമായ കറുത്ത മാംസമുള്ള കരിങ്കോഴിയിൽ (കടക്നാഥ് കോഴി) ആണ് താരത്തിന്റെ കണ്ണുടക്കിയത്. മധ്യപ്രദേശിലെ ബീലാഞ്ചൽ മേഖലയുടെ തനത് കോഴിയിനമായ കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ അദ്ദേഹം ബുക്ക് ചെയ്തു കഴിഞ്ഞു. ധോണിയുടെ റാഞ്ചിയിലുള്ള ഓർഗാനിക് ഫാമിലേക്ക് 2000 കോഴികുഞ്ഞുങ്ങളെയാണ് മധ്യപ്രദേശിൽനിന്ന് എത്തിക്കുക.This time the star was blindfolded in a nutritious black chicken (Kadaknath chicken) to be brought to the farm house. He has already booked the chicks of the black hen, a unique breed of chicken from the Beelanchal region of Madhya Pradesh. About 2,000 babies will be brought from Dhoni's organic farm in Ranchi from Madhya Pradesh

 

ഫാം ഹൗസിൽ മകൾക്കൊപ്പം കളിക്കുന്നതും ട്രാക്ടർ ഓടിക്കുന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

 

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കർഷകനായ വിനോദ് മേധയാണ് ധോനിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും. തന്റെ 43 ഏക്കർ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറികളും കന്നുകാലിവളർത്തലുമെല്ലാം ഉൾപ്പെടുന്ന ഫാമാണിത്. സഹിവാൾ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികൾ. അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴി–താറാവ് എന്നിവയും ഇവിടുണ്ട്.

മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്ട്രോളുമാണ് കരിങ്കോഴിമാംസത്തിന്റെ പ്രത്യേകത. മധ്യപ്രദേശിന്റെ തനത് കോഴിയിനമായ കരിങ്കോഴിക്ക് ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡുമായി നീണ്ടനാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മധ്യപ്രദേശ് ഈ പദവി നേടിയെടുത്തത്. ആദിവാസി മേഖലയായ ജാബുവയിൽ കരിങ്കോഴികളുടെ ഉന്നമനത്തിനായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ഒട്ടേറെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷ്യ വസ്തുക്കളിലെ മായം' ബോധവല്‍ക്കരണ വെബ്ബിനാര്‍ സംഘടിപ്പിച്ചു

English Summary: Dhoni reaps benefits in agriculture
Published on: 13 November 2020, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now