News

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനങ്ങൾ നേടാം

വൈവിധ്യ തൊഴിൽ മേഖലകളിൽ സജീവമായിരുന്നവർ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ വൻപിച്ച രീതിയിലുള്ള തൊഴിൽ നഷ്ടങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു... നിരവധി പേരാണ് തൊഴിലുകൾ നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന പ്രതിസന്ധിയിൽ നിൽക്കുന്നത്... ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ വളരെയധികം പ്രതീക്ഷകളോടെ കാർഷിക മേഖലയിലേക്കാണ് കടന്നു വന്നിരിക്കുന്നത്..

പശുവളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ, താറാവ് വളർത്തൽ, പോത്ത് വളർത്തൽ തുടങ്ങി ഫാം മേഖലയുമായ് ബന്ധപ്പെട്ട് തൊഴിൽ തേടുന്നവർക്ക് സഹായകരമായ രീതിയിൽ മൃഗസംരക്ഷണ വകുപ്പ് വിവിധ പരിശീലന പരിപാടികൾ നിശ്ചിത ഇടവേളകളിൽ സൗജന്യമായ് നടപ്പിലാക്കുന്നത്.. ബന്ധപ്പെട്ട തൊഴിൽ മേഖലകളിലേക്ക് കടന്ന് വരുവാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാണ്. സംരംഭകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ.വർഷങ്ങളായ് നടന്ന് വരുന്ന പരിശീലന ക്ലാസുകൾ നിശ്ചിത സമയങ്ങളിലാണ് നടക്കുന്നത്. പരീശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്ടർ ചെയ്യണം എന്ന് മാത്രം

കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിലൂടെ സൗജന്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവരും, പരിശീലന ക്ലാസുകളെ കുറിച്ച് അറിയുന്നതിനും വിശദ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക. തിരുവനന്തപുരം കട്ടപ്പനക്കുന്ന്-0471-2732918 കൊല്ലം(കൊട്ടിയം)-0474-2537300 എറണാകുളം(ആലുവ)-0484-2624441 പാലക്കാട് (മലമ്പുഴ)-0491-2815454 (കണ്ണൂർ)-0497-2721168


English Summary: training class

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine