Updated on: 21 June, 2023 11:14 AM IST
Different countries request to export grains has accepted by Indian Govt

ധാന്യങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള വിവിധ രാജ്യങ്ങളുടെ അഭ്യർത്ഥനകളെത്തുടർന്ന് തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലേക്ക് ഗോതമ്പും, അരിയും കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകാൻ ഇന്ത്യ തീരുമാനിച്ചതായി ചൊവ്വാഴ്ച  പുറപ്പെടുവിച്ച രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിൽ സർക്കാർ അറിയിച്ചു. പ്രാദേശിക വില കുറയ്ക്കുന്നതിനായി ദക്ഷിണേഷ്യൻ രാജ്യങ്ങൾ 2022 വർഷക്കാലയളവിൽ ഗോതമ്പിന്റെയും അരിയുടെയും കയറ്റുമതി നിരോധിച്ചു.

എന്നാൽ വിവിധ രാജ്യങ്ങളുടെ അഭ്യർത്ഥനകളെ തുടർന്ന്, 2023- 24 സാമ്പത്തിക വർഷത്തിൽ ഇന്തോനേഷ്യ, സെനഗൽ, ഗാംബിയ എന്നി രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യാൻ അനുവദിക്കുന്നതിന് തീരുമാനമായി. രാജ്യ തലസ്ഥാനമായ ന്യൂഡൽഹി നേപ്പാളിന്റെ അഭ്യർത്ഥന അംഗീകരിക്കുകയും നടപ്പ് സാമ്പത്തിക വർഷത്തിൽ ഗോതമ്പ് കയറ്റുമതി ചെയ്യാൻ അനുവദിക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങളിലേക്ക് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കയറ്റുമതിക്കാർ ഗോതമ്പിന്റെയും അരിയുടെയും അനുവദിച്ച ക്വാട്ടയ്ക്ക് ലേലം വിളിക്കേണ്ടതുണ്ടെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. രാജ്യത്ത് എൽ നിനോ പ്രതിഭാസം, ആഭ്യന്തര വിതരണത്തെ ബാധിച്ചാൽ 1 ദശലക്ഷം ടൺ അരി ഇറക്കുമതി ചെയ്യാൻ സാധ്യതയുള്ള കരാറിൽ ഇന്തോനേഷ്യ സർക്കാർ, ഇന്ത്യയുമായി ഒപ്പുവച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി അറിയിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: ഉഷ്ണതരംഗ സാഹചര്യങ്ങൾ പരിശോധിക്കാനുള്ള യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കും

English Summary: Different countries request to export grains has accepted by Indian Govt
Published on: 21 June 2023, 10:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now