ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് പോളിസി ഉടമകള്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ ക്ലെയിം നടപടികള്‍ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വീഡിയോ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേഷന്‍ അവതരിപ്പിച്ചു. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി അവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സിസ്റ്റന്‍സ് അല്ലെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കമ്പനിയുടെ പ്രതിനിധിയിലൂടെ വെറുമൊരു വീഡിയോ കോളിലൂടെ സമര്‍പ്പിക്കാം. പുതിയ സേവനം ബജാജ് അലയന്‍സ് ലൈഫ് പോളിസി ഉടമകള്‍ക്ക് വാട്ട്‌സ്ആപ്പില്‍ ഐ-സെര്‍വ് വീഡിയോ കോളിലൂടെ ലഭ്യമാണ്.
ഇന്ത്യയിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്ന സൗകര്യം ആദ്യമായി അവതരിപ്പിച്ചത് ബജാജ് അലയന്‍സ് ലൈഫാണ്. ഇപ്പോള്‍ വീഡിയോ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും സമർപ്പിക്കാനുള്ള സൗകര്യം കമ്പനി ചെയ്തിരിക്കുന്നു. പോളിസി ഉടമ വാട്ട്‌സ്ആപ്പില്‍ കമ്പനിയുടെ ഐ-സെര്‍വ് വീഡിയോ കോളിങ് ഫെസിലിറ്റിയിലെത്തി പ്രതിനിധിയെ അവരുടെ സാന്നിദ്ധ്യം അറിയിച്ചാല്‍ മതി. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന മുഴുവന്‍ നടപടികളും ഇതോടെ പേപ്പര്‍ രഹിതമായിരിക്കുകയാണ്. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാരെ കമ്പനിയുടെ ബ്രാഞ്ച് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഒഴിവാക്കി സുരക്ഷിതരാക്കുകയാണ് ലക്ഷ്യം.
നിലവിലെ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉപഭോക്താവിന്റെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേഷന്‍ സേവനം അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് ഏറ്റവും പരിചിതമായ പ്ലാറ്റ്ഫോമുകളില്‍ ലളിതമായ ഉപഭോക്തൃ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഉപയോക്താക്കള്‍ക്കായി എല്ലായ്‌പ്പോഴും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണെന്ന്, മികച്ച അനുഭവം ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഓപ്പറേഷനും കസ്റ്റമര്‍ എക്‌സ്പീരിയന്‍സും കെയ്സാദ് ഹിരമാനക് പറഞ്ഞു.