1. News

വിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് സ്കോളർഷിപ്പ്

സമർഥരായ നിർധനവിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സുവർണജൂബിലി സ്കോളർഷിപ്പിന് 31നകം ഓൺലൈനായി അപേക്ഷിക്കാം.

Arun T
Courtesy - metro.co.uk
Courtesy - metro.co.uk

സമർഥരായ നിർധനവിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സുവർണജൂബിലി സ്കോളർഷിപ്പിന് 31നകം ഓൺലൈനായി അപേക്ഷിക്കാം. 

രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. മെഡിക്കൽ, എൻജിനീയറിങ് അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്ലർ ബിരുദം / ഇന്റഗ്രറ്റഡ് ബിരുദം / ഡിപ്ലോമ / സർട്ടിഫിക്കറ്റ് നേടാനുള്ള പഠനമാകാം. 

ഇന്ത്യയിലെ സർക്കാർ/സ്വകാര്യ കോളേജ്, സർവകലാശാല, സാങ്കേതിക വൊക്കേഷനൽ കോഴ്സുകൾ,എൻസിവിടി ഐടിഐ കോഴ്സ്കൾ എന്നിവ പദ്ധതിയിൽപെടും. 60% എങ്കിലും മാർക്കോടെ ഈ വർഷം 12-ാം ക്ലാസ് ജയിച്ചവർക്കാണു യോഗ്യത.

60% എങ്കിലും മാർക്കോടെ ഈ വർഷം 10-ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്കു മാത്രം, പ്ലസ്‌ ടൂ (11,12 ക്ലാസ്) പഠിക്കുന്നതിന്. രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപ കവിയരുത്.

പിജി പഠനത്തിന് സഹായമില്ല. കോഴ്സ് പൂർത്തിയാക്കും വരെ സഹായം കിട്ടും. പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. പ്ലസ് ടൂ പെൺകുട്ടികൾക്ക് 10,000 രൂപ.  അപേക്ഷകർ കൂടുതൽ ഉണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കു മുൻഗണന.

പ്രഫഷണ കോഴ്സകളിൽ മുൻവർഷത്തെ പരീക്ഷയ്ക്ക് 55% എങ്കിലും മാർക്കുണ്ടെങ്കിലേ സ്കോളർഷിപ്പ് തുടർന്നു നൽകൂ. ആർട്സ്, സയൻസ്, കൊമേഴ്സ് കോഴ്സുകളിൽ 50% ആയാലും മതി. ഒരു കുടുംബത്തിൽ നിന്ന് ഒരു കുട്ടിക്കേ സഹായം കിട്ടൂ.

വിലാസം: www.licindia.in.

English Summary: life insurance scholarship for poor students

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds