Updated on: 27 April, 2024 11:55 PM IST
ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ്വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മെയ് 6 മുതൽ 8 വരെ കളമശേരി  കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.

എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ പ്രമോഷനുകൾ, ഇ മെസ്സേജിംഗ് മാനേജ്‌മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ്സ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മെയ് 2ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/0484-2550322/9188922800.

English Summary: Digital Marketing Workshop
Published on: 27 April 2024, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now