ഫിഷറീസ് ഡയറക്ടറേറ്റിൽ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ശമ്പളം
പ്രതിമാസം 31,920 രൂപ
വിദ്യാഭ്യാസ യോഗ്യത
എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്.
പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
അവസാന തിയതി
അപേക്ഷകൾ ഡയറക്ടർ ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിലും faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലും മാർച്ച് 13നു മുമ്പ് ലഭിക്കേണ്ടതാണ്.
Applications are invited for the post of System Administrator/ Computer Programmer in Directorate of Fisheries from those interested to work on contract basis for one year at the rate of Rs.31,920 per month. Eligibility M.Tech/ ME/ B.Tech/ BE/ MCA/ MSc Computer Science and Networking Certificate.
Three years of experience in Programming/ Networking/ Web Designing is desirable. For more information visit the website www.fisheries.kerala.gov.in. Applications should be received by the Director of Fisheries, Vikas Bhavan, Thiruvananthapuram, Pin 695033 and mailed at faircopy.dir@gmail.com before March 13.