കഴിഞ്ഞ വാരം കുരുമുളക് ക്വിന്റലിന് 300 രൂപ വില കുറഞ്ഞു. വെയിൽ, മഞ്ഞ് , മഴ തുടങ്ങിയ കാലാവസ്ഥയിലെ മാറ്റം കുരുമുളകിന്റെ ഉത്പാദനം കുറയ്ക്കും. വില കൂടുതൽ ഇടിയാൻ വഴിയൊരുക്കി ഇറക്കുമതി തുടരുന്നു.
നേരത്തെയുള്ള ഇൻഡോ ശ്രീലങ്ക കരാർ പ്രകാരം 2500 ടൺ കുരുമുളക് നികുതിയില്ലാതെ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കഴിഞ്ഞു.As per the earlier Indo-Sri Lanka agreement, 2,500 tonnes of pepper has reached various ports in India duty free.
ശ്രീലങ്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കരുമുളക് ടണ്ണിന് 35000 ഡോളർ ആണ് നിരക്ക് . ഇന്ത്യയുടെ കയറ്റുമതി നിരക്ക് 5000 ഡോളർ. ബ്രസീൽ 2600, ഇൻഡോനേഷ്യ 2800-2900 , വിയറ്റ്‌നാം 2800-2900 ഡോളറാണ് നിരക്ക് . കുരുമുളകിന് ഉത്തരേന്ത്യൻ ഡിമാൻഡ് കുറഞ്ഞു.
ശബരിമല സീസണിൽ ദിനംപ്രതി ഏഴു മുതൽ അഞ്ചു ടൺ വരെ കുരുമുളക് പ്രാദേശിക മാർക്കറ്റുകളിൽ വിറ്റിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ടൺ പോലും വില്പനയില്ല.കഴിഞ്ഞ വർഷം മകര ജ്യോതിക്ക് 12 ടൺ വരെ കുരുമുളക് പ്രാദേശിക തലത്തിൽ വിറ്റിരുന്നു.
ശബരിമലയിലേക്കുള്ള ഭക്തരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതാണ് കുരുമുളകിന്റെ വ്യാപാരം പ്രാദേശിക തലത്തിൽ കുറഞ്ഞതെന്ന് വ്യാപാരികൾ.
കഴിഞ്ഞ വാരം വില്പനക്ക് കുരുമുളക് വരവ് കുറവായിരുന്നു കൊച്ചിയിൽ. ആകെ 87 ടൺ കുരുമുളകിന് കൊച്ചിയിൽ എത്തിയത്. വാരാന്ത്യ വില കുരുമുളകിന് അൺഗാർബിൾഡ് ക്വിന്റലിന് 33100 രൂപ , ഗാർബിൾഡ് ക്വിന്റലിന് 35100 രൂപ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുട്ടിക്കർഷകരേ; കൃഷി ചെയ്യൂ സമ്മാനം നേടൂ