Updated on: 19 May, 2021 11:11 AM IST
ചിമ്മിനി

ചിമ്മിനി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് റൂൾ ലെവൽ പാലിക്കുന്നതിനായി ജലം ചെറിയതോതിൽ പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് അനുമതി നൽകി ഉത്തരവിറക്കി. ഇന്ന് പകൽ 11 മണിക്ക് ശേഷമായിരിക്കും ചിമ്മിണി ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുക.

ഡാമിലെ ജലം ഇപ്പോഴത്തെ അനുവദനീയ സംഭരണ ജലവിതാനമായ 60.31 മീറ്ററിന് അടുത്തെത്തിയതിനെ തുടർന്നാണ് നടപടി. തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിൻ്റെ ഫലമായി നീരൊഴുക്ക് തുടരുന്നതിനാൽ മുൻകരുതലായാണ് ജലം ചെറിയ തോതിൽ തുറന്നു വിടുന്നത്. ചിമ്മിനി അണക്കെട്ടിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുന്നത് മൂലം കുറുമാലിപ്പുഴയിലെയും കരുവന്നൂർ പുഴയിലെയും ജലനിരപ്പ് ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

District Collector S Shanavas, who is in charge of the District Disaster Management Authority, issued the order to open the spillway shutters of the Chimney Dam and discharge a small amount of water to comply with the rule level. Excess water will be released from the chimney dam after 11 a.m. today. Water in the dam comes close to the current permissible storage water level of 60.31 meters. As a precautionary measure, the water is released slightly as a result of heavy rains on consecutive days.

ജനങ്ങൾ പുഴയിൽ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതും നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ കലക്ടർ അറിയിച്ചു.

English Summary: District Collector S Shanavas, who is in charge of the District Disaster Management Authority, issued the order to open the spillway shutters of the Chimney Dam
Published on: 19 May 2021, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now