Updated on: 20 March, 2022 9:03 PM IST
District Dairy Farmers' Meeting begins at Kadalundi

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം കടലുണ്ടി മണ്ണൂര്‍ വളവ് സിപെക്‌സ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കടലുണ്ടി ക്ഷീരസംഘം പ്രസിഡന്റ് എ. പുഷ്പരാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന കന്നുകാലി പ്രദര്‍ശന മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഹഫ്‌സത്ത് സ്വാഗതവും അക്ബര്‍ ഷെരീഫ് നന്ദിയും പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരസംഘം ഭരണസമിതിയിൽ 50% സ്ത്രീ പ്രാതിനിധ്യം, 1 ലിറ്റർ പാൽ പോലും അളക്കാത്തവർക്കെതിരെ നിയമനിർമാണം: മന്ത്രി വി.എൻ വാസവൻ

ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡയറി എക്‌സ്‌പോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. പ്രദര്‍ശന നഗരിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവരുടെ പതിനേഴ് സ്റ്റാളുകള്‍ ഉണ്ട്. റജിമോള്‍ ജോര്‍ജ് സ്വാഗതവും പി. സനല്‍ കുമാര്‍ നന്ദിയും പറഞ്ഞു.

സഹകരണ ശില്‍പശാല കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരി ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡയറി ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ കെ.എം. ഷൈജി ക്ലാസ് എടുത്തു. സില്‍വി മാത്യു മോഡറേറ്ററായിരുന്നു. സി.പി. ശ്രീജിത് സ്വാഗതവും എസ്. ഹിത നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഡയറി ക്വിസ്, ക്ഷീരസംഘം ഭാരവാഹികള്‍ക്കുള്ള വടംവലി മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.

കലാസന്ധ്യ പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു. എ. റിജുല സ്വാഗതവും പി. മഹേഷ് നന്ദിയും പറഞ്ഞു.

ജില്ലാ ക്ഷീരകര്‍ഷകസംഗമത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 19) രാവിലെ 10 മണിക്ക് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

English Summary: District Dairy Farmers' Meeting begins at Kadalundi
Published on: 20 March 2022, 08:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now