Updated on: 13 December, 2022 2:39 PM IST
ജില്ലാ ക്ഷീരകര്‍ഷകസംഗമം: പൊതുസമ്മേളനം 16 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

പാലക്കാട്: ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 16 ന് രാവിലെ 11 ന് എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം-പൊതുസമ്മേളനം-ക്ഷീരബന്ധു പുരസ്‌കാര വിതരണം നടക്കും.

ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയാവും.

ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി

ജില്ലയിലെ മികച്ച സംഘങ്ങള്‍ക്കുള്ള ക്ഷീരബന്ധു പുരസ്‌കാരം ക്ഷീരവികസന വകുപ്പ് മന്ത്രി വിതരണം ചെയ്യും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷീരദ്യുതി പുരസ്‌കാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. ക്ഷീരമേഖലക്ക് നടപ്പ്‌വര്‍ഷം ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളെ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ആദരിക്കും.

പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.ഡി പ്രസേനന്‍, കെ. ബാബു എം.എല്‍.എ, പി. മമ്മിക്കുട്ടി എം.എല്‍.എ, അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, പി.പി സുമോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷീരവികസന വകുപ്പ് സംസ്ഥാന ഡയറി ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ പി.എ ബീന, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

English Summary: District Dairy Farmers Meeting: Minister J. Chinchurani will inaugurate
Published on: 13 December 2022, 02:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now