മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്ക്  22.59 കോടി രൂപയുടെ നാശനഷ്ടം

Wednesday, 29 August 2018 05:58 PM By KJ KERALA STAFF

പ്രളയക്കെടുതിയില്‍ ജില്ലയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്ക്  22.59 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. 513 കന്നുകാലികളെ കാണാതായതില്‍ 311 എണ്ണത്തിന്റെ മരണം സ്ഥിരീകരിച്ചു. ഈ ഇനത്തില്‍ 2.56 കോടി രൂപയുടെയും 472 കന്നുകുട്ടികളെ കാണാതായതില്‍ 194 എണ്ണത്തിന്റെ മരണവും സ്ഥിരീകരിച്ചു. ഈ ഇനത്തി ല്‍ 87 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. 198 ആടുകളെ കാണാതായതില്‍ 109 എണ്ണത്തിന്റെ മരണം സ്ഥിരീകരിച്ചു. ഇതിന് 15.84 ലക്ഷം രൂപയും 26457 കോഴികള്‍ ചത്തതിലൂടെ 26.45 ലക്ഷം രൂപയുടെയും 70339 താറാവുകള്‍ ചത്തതിലൂടെ 63.3 ലക്ഷം രൂപയുടെയും മൂന്ന് മുയലുകള്‍, 35 പന്നികള്‍, 100 കാടകോഴികള്‍ എന്നിവയ്ക്ക് ഉണ്ടായ നാശത്തിലൂടെ 5.27 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഡയറി ഫാമുകള്‍, കാലിത്തൊഴുത്തുകള്‍, കാലിത്തീറ്റകള്‍, കോഴിത്തീറ്റ കള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍, റഫ്രിജറേറ്ററുകള്‍, മരുന്നുകള്‍, കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടം തുടങ്ങിയവയില്‍ മൃഗസംരക്ഷണ വകുപ്പിനും ക്ഷീരവികസന വകുപ്പിനും കൂടി 18.1 കോടി രൂപയുടെ നാശനഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്.         (പിഎന്‍പി 2578/18)

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.