Updated on: 21 November, 2023 11:36 PM IST
നവകേരളം കര്‍മ്മപദ്ധതി ജില്ലാതല അവലോകന യോഗങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം

പാലക്കാട്: നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാതല അവലോകന യോഗങ്ങള്‍ ബുധനാഴ്ച മുതല്‍ 2024 ജനുവരി 8 വരെ ജില്ലകളില്‍ നടക്കും. ഹരിതകേരളം മിഷന്‍, ആര്‍ദ്രം മിഷന്‍, ലൈഫ് മിഷന്‍, വിദ്യാകിരണം എന്നീ മിഷനുകളുടെ പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളുടെ  പുരോഗതിയും അവലോകനം ചെയ്യും. 2024 മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പദ്ധതികളും അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

14 ജില്ലകളിലും നടക്കുന്ന യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങി അതാത് ജില്ലാ മിഷന്‍ ടീം അംഗങ്ങളും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ടീം അംഗങ്ങളും പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനയോഗ തീരുമാനങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷനുകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് അവലോകന യോഗം സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട (നവംബര്‍ 22)

കൊല്ലം (നവംബര്‍ 24)

വയനാട് (ഡിസംബര്‍ 06)

കോഴിക്കോട് (ഡിസംബര്‍ 07)

മലപ്പുറം (ഡിസംബര്‍ 08)

തൃശ്ശൂര്‍ (ഡിസംബര്‍ 11)

പാലക്കാട് (ഡിസംബര്‍ 12)

കാസര്‍ഗോഡ് (ഡിസംബര്‍ 14)

കണ്ണൂര്‍ (ഡിസംബര്‍ 15)

ഇടുക്കി (ഡിസംബര്‍ 28)

കോട്ടയം (ഡിസംബര്‍ 27)

ആലപ്പുഴ (ജനുവരി 05)

എറണാകുളം (ജനുവരി 06)

തിരുവനന്തപുരം (ജനുവരി 08)

എന്നീ തീയതികളിലായിരിക്കും നടക്കുന്നത്.

English Summary: District level review meetings of Navakeralam action plan started on Wednesday
Published on: 21 November 2023, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now