ഡിജിറ്റൽ പണം ഇടപാടുകളുടെ സ്വീകാര്യതയും വർധനയും കണക്കിലെടുത്ത് പോസ്റ്റ് ഓഫീസ് ഇടപാടുകളും മൊബൈൽ ആപ്പിലൂടെ നടത്താൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക്.
ഹൈലൈറ്റ്:
മിനി സ്റ്റേറ്റ്മെൻറ്, ബാലൻസ് പരിശോധിക്കൽ, ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങൾ ഐപിപിബി മൊബൈൽ ആപ്പിൽ ലഭ്യമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമിലും ആപ്പ് ലഭ്യമാണ്.
കോർ ബാങ്കിങ് ലഭ്യമായിട്ടുള്ള ഉപഭോക്കാക്കൾക്ക് മാത്രമാകും ആപ്പ് ഉപയോഗിക്കാനാകുക
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ഇനി പോസ്റ്റ് പേമെൻറ് ബാങ്ക് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇതിനായി ഐപിപിബി എന്ന ആപ്പാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. അക്കൗണ്ട് ബാലൻസ് തിരയൽ, ചെക്ക് ബുക്ക് റിക്വസ്റ്റ്, ഫണ്ട് ട്രാൻസ്ഫര്‍, വാട്ടര്‍ ബിൽ അടയ്ക്കൽ തുടങ്ങി എല്ലാം ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് ചെയ്യാനാകും.
പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് മൊബൈൽ ബാങ്കിങ്ങിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ ആപ്പിൻറെ പ്രധാന മെച്ചം. എളുപ്പത്തിൽ ആപ്പ് സ്റ്റോറിൽ നിന്ന് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്ഡ്, ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. കോര്‍ബാങ്കിങ് സംവിധാനമുള്ള പോസ്റ്റ് ഓഫീസുകളിൽ സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ആപ്പ് സേവനം പ്രയോജനപ്പെടുത്താം.
കെവൈസി രേഖകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ മൊബൈൽ ബാങ്കിങ് സേവനം ലഭ്യമാകുകയുള്ളൂ. ആർഡി അക്കൗണ്ട് തുടക്കുന്നതിനുള്ള അപേക്ഷ മുതൽ പിപിഎഫ് അക്കൗണ്ടിലേക്കുള്ള ഫണ്ട് ട്രാൻസ്ഫർ വരെ ആപ്പ് ഉപയോഗിച്ച് നടത്താനാകും എന്ന മെച്ചവുമുണ്ട്.