Updated on: 4 December, 2020 11:19 PM IST
നമ്മളെല്ലാവരും നിത്യജീവിതത്തിൽ ധാരാളമായി പയർവർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരാണ്

കൂടുതൽ ചെലവില്ലാതെ ഒരു ബിസിനസ്സ് ആരംഭിച്ച് നല്ല ലാഭം നേടാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ സാധിക്കുന്നൊരു ബിസിനസ്സാണ് പൾസ് ബിസിനസ്സ്. ഈ ബിസിനസ്സിനെ കുറിച്ചുള്ള ശരിയായ വിവരം ശേഖരിച്ച്, അതുപ്രകാരം ചെയ്യുകയാണെങ്കിൽ ലക്ഷങ്ങൾ പോലും നേടാൻ അത് സഹായിക്കും.

പൾസ് ബിസിനസ്സ് ലാഭകരമായ ഒരു സംരംഭമാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ചില പ്രധാന ടിപ്പുകളും, പൾസുകളുടെ ബിസിനസ്സ് എങ്ങനെ ആരംഭിക്കാമെന്നും, അതിനുവേണ്ടി നിങ്ങൾക്ക് എത്രമാത്രം ചെലവാകുമെന്നും, ഈ ബിസിനസ്സിൽ നിന്നുള്ള ലാഭം എത്രയാണെന്നും, മറ്റുമുള്ള വിവരങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

പയർവർഗ്ഗ ബിസിനസ്സിനുള്ള ഡിമാൻഡ്

നമ്മളെല്ലാവരും നിത്യജീവിതത്തിൽ ധാരാളമായി പയർവർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരാണ്. പയർവർഗ്ഗങ്ങളുടെ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പയറുവർഗ്ഗങ്ങൾക്ക് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. അതുകൊണ്ട് മാർക്കറ്റിൽ ഇതിന് നല്ല ഡിമാൻഡാണ്. ശരിയായ ഗൈഡ് ട്രേഡ് ഉപയോഗിച്ച് ബിസിനസ്സ് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് പ്രതിമാസം 50000 രൂപ ലാഭമുണ്ടാക്കാം.

പയറുവർഗ്ഗങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ചെലവ്:

ട്രേഡിംഗ് പൾ‌സുകൾ കൊണ്ട് ബിസിനസ്സ് ആരംഭിക്കുകയാണെങ്കിൽ‌, 5 ലക്ഷം രൂപ വരെയുള്ള ചെലവ് വരും. എന്നിരുന്നാലും, ആവശ്യത്തിന് പണമില്ലെങ്കിൽ, ബാങ്കിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്. വായ്പയെടുത്ത് ബിസിനസ്സ് ആരംഭിക്കാൻ കഴിയുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പയറുവർഗ്ഗങ്ങളുടെ ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?

ശരിയായ സ്ഥലം തിരഞ്ഞെടുക്കുക. ഏതു തരത്തിലുള്ള ബിസിനസ്സ് ആരംഭിക്കുകയാണെങ്കിലും ശരിയായ സ്ഥലം തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങൾക്ക് സ്വന്തമായി ഒരു ഷോപ്പ് ഉണ്ടെങ്കിൽ, നല്ലതാണ്, അല്ലെങ്കിൽ ഒരു ഷോപ്പ് വാടകയ്‌ക്കെടുക്കേണ്ടിവരും. റേഷൻ ഷോപ്പ് അടുത്തില്ലാത്ത ഒരു മാർക്കറ്റിൽ വേണം സ്ഥലം തിരഞ്ഞെടുക്കാൻ. അതിനാൽ നിങ്ങളുടെ കടയിലേക്ക് വരുന്നതിന് ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാകില്ല. കുറഞ്ഞ മത്സരം എന്നതിനർത്ഥം കൂടുതൽ ലാഭം.

പയറുവർഗ്ഗ ബിസിനസ്സിന് ആവശ്യമായ ലൈസൻസ്

• GST നമ്പർ എടുക്കണം. GST നമ്പർ ലഭിക്കാൻ GST പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. എന്നാൽ ഓർക്കുക, തുറക്കാത്ത പയറുകളിലും പ്ലാസ്റ്റിക് പാക്കേജു ചെയ്ത പയറുകളിലും ഒരു തരത്തിലുള്ള ജിഎസ്ടിയും ഇല്ല. നിങ്ങൾ ബ്രാൻഡഡ് പയറ് വിൽക്കുകയാണെങ്കിൽ, ഇതിന് 5% GST ചിലവാകും.

• ഒരു വാടക ഷോപ്പിൽ ബിസിനസ്സ് ആരംഭിക്കുകയാണെങ്കിൽ, വാടക കരാർ (Agreement) ഉണ്ടാക്കണം.

• ഇത് ചെയ്തുകഴിഞ്ഞാൽ, MCD യിൽ നിന്ന് ഷോപ്പ് നടത്തുന്നതിനള്ള ലൈസൻസ് ലഭ്യമാക്കണം.

• പയറിന്റെ ബിസിനസ്സ് ഭക്ഷണവുമായി ബന്ധപ്പെട്ടതിനാൽ, നിങ്ങൾ FSSAI യിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്.

പയറ് എവിടെ നിന്ന് വാങ്ങാം?

മിക്ക സംസ്ഥാനത്തും പയറുവർഗ്ഗ മില്ലുകളുണ്ട്, പോളിഷ് ചെയ്‌ത പൾസ് wholesale വിപണിയിലോ retail വിപണിയിലോ ലഭ്യമാണ്. പക്ഷേ, ഈ ബിസിനസ്സിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാൻ, സോഷ്യൽ മീഡിയയുടെ സഹായം സ്വീകരിക്കുക.

പയറുവർഗ്ഗങ്ങളുടെ ബിസിനസ്സ് എങ്ങനെ മാർക്കറ്റിംഗ് ചെയ്യാം?

പൾസ് ബിസിനസ്സ് മാർക്കറ്റിംഗ് ചെയ്യുന്നതിനായി, പ്രത്യേക ബ്രാൻഡ് നിർമ്മിക്കണം. വിൽക്കുന്ന പയർവർഗ്ഗങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക. ഗുണനിലവാരം മികച്ചതാണെങ്കിൽ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം പണം സമ്പാദിക്കാൻ കഴിയും. ബിഗ് ബാസ്‌ക്കറ്റ്, ആമസോൺ, ഇ-കൊമേഴ്‌സ് തുടങ്ങിയവയുടെ സഹായത്തോടെ നിങ്ങൾക്ക് പയറ് offline ലും online ലും വിൽക്കാൻ കഴിയും.

പയർവർഗ്ഗ ബിസിനസ്സിലെ ലാഭം

ഈ ബിസിനസ്സിൽ നിന്നുള്ള ലാഭം എവിടെയാണ് ഷോപ്പ് തുറന്നത്, ഷോപ്പിൽ നിന്ന് എത്ര പയർവർഗ്ഗങ്ങൾ വിൽക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശരിയായ ആസൂത്രണം, ശരിയായ ഷോപ്പ് സ്ഥാനം, മികച്ച നിലവാരമുള്ള പയർവർഗ്ഗങ്ങൾ, കുറഞ്ഞ മത്സരം, കൂടുതൽ വിപണനം എന്നിവയിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം.

അനുബന്ധ വാർത്തകൾ ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക

#krishijagran #profitable #business #pulses #indemand

 

English Summary: Do Profitable Business with Pulses and Earn Rs 50000 in a Month-kjmnoct2120
Published on: 21 October 2020, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now