Updated on: 4 April, 2022 3:12 PM IST
UAN ഇല്ലാതെ EPF ബാലൻസ് അറിയാനുള്ള 2 മാർഗങ്ങൾ

ഇപിഎഫ്ഒ -എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO- Employees Provident Fund Organisation) നൽകുന്ന സമ്പാദ്യ പദ്ധതിയാണ് ഇപിഎഫ് (EPF), അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (Employees' Provident Fund). പിഎഫ് (PF) എന്ന പേരിലും ഇത് അറിയപ്പെടുന്നു.
സംഘടിത മേഖലയിലെ ജീവനക്കാർക്കായി സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഈ സമ്പാദ്യ പദ്ധതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ട്, 1956 പ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ ഏജൻസിയായ ഇപിഎഫ്ഒയുടെ കീഴിലാണുള്ളത്. എല്ലാ വർഷവും EPFO പിഎഫ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : EPFO Latest: 6 കോടി ജീവനക്കാർക്ക് തിരിച്ചടി, PF പലിശനിരക്ക് വെട്ടിക്കുറച്ചു

ഗവൺമെന്റിന്റെ ഏകീകൃത മൊബൈൽ ആപ്ലിക്കേഷനായ UMANG വഴി ഇപിഎഫ്ഒയുടെ വിവിധ സേവനങ്ങൾ ലഭ്യമാണ്. അതായത്, സമ്പാദ്യം പിൻവലിക്കാനോ അംഗങ്ങൾക്ക് അവരുടെ പിഎഫ് ബാലൻസ് പരിശോധിക്കാനോ പാസ്ബുക്കുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യമുണ്ടെങ്കിൽ, ഈ ആപ്പിനെ പ്രയോജനപ്പെടുത്താം. എന്നാൽ പലർക്കും UAN എന്ന നമ്പർ അറിയാതെ വരികയാണെങ്കിൽ, ഇതില്ലാതെ നിങ്ങളുടെ EPF ബാലൻസ് എങ്ങനെ പരിശോധിക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്.

UAN ഇല്ലാതെ നിങ്ങളുടെ EPF ബാലൻസ് എങ്ങനെ പരിശോധിക്കാം? (How to check your EPF balance without UAN?)

യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ- UAN) ഉപയോഗിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ബാലൻസ് പരിശോധിക്കാൻ സാധിക്കും. എന്നിരുന്നാലും, യുഎഎൻ ഇല്ലാതെയും വരിക്കാർക്ക് അവരുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: EPFO വാർത്ത: 15000 രൂപയിൽ കൂടുതൽ അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പുതിയ പെൻഷൻ പദ്ധതി

നിങ്ങളുടെ യുഎഎൻ ഓർമയില്ലെങ്കിൽ, ഇപിഎഫ് ബാലൻസ് എളുപ്പത്തിൽ പരിശോധിക്കുന്നത് എങ്ങനെയെന്നാണ് ചുവടെ വിവരിക്കുന്നത്. അതായത്, നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-229014016 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകി ബാലൻസ് പരിശോധിക്കാം. ഈ സാഹചര്യത്തിൽ, നിങ്ങൾ യുഎഎൻ നമ്പർ നൽകേണ്ടതില്ല. എന്നിരുന്നാലും, അവർ UAN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ അക്കൗണ്ടിൽ KYC വിശദാംശങ്ങൾ നൽകുകയും വേണം.

കൂടാതെ, ഇപിഎഫ്ഒ അംഗങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റി (ഇപിഎഫ്ഒ)ലൂടെയും യുഎഎൻ ഇല്ലാതെ തന്നെ ബാലൻസ് പരിശോധിക്കാം. മാത്രമല്ല, വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ഒരാൾക്ക് യുഎഎൻ ഇല്ലാതെ തന്നെ ഇപിഎഫ് ഫണ്ടുകൾ പിൻവലിക്കാനും കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: PF ഉടമകൾ ജാഗ്രത! ഈ പിഴവുകൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെടും


UAN ഇല്ലാതെ നിങ്ങളുടെ PF അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്നതാണ് ഘട്ടം ഘട്ടമായി വിവരിക്കുന്നത്.

ഇതിനായി…

  • epfindia.gov.in എന്ന് ഗൂഗിളിൽ തിരഞ്ഞ് ലോഗിൻ ചെയ്യുക

  • തുടർന്ന് തുറന്നുവരുന്ന ഹോം പേജിൽ, "നിങ്ങളുടെ ഇപിഎഫ് ബാലൻസ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

  • ഇത് നിങ്ങളെ epfoservices.in/epfo/ എന്നതിലേക്ക് നയിക്കും. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് "അംഗങ്ങളുടെ ബാലൻസ് വിവരം" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

  • ഇതിന് ശേഷം നിങ്ങളുടെ സംസ്ഥാനം, ഇപിഎഫ്ഒ ഓഫീസ് ലിങ്ക് എന്നിവ തെരഞ്ഞെടുക്കുക.

  • നിങ്ങളുടെ PF അക്കൗണ്ട് നമ്പർ, പേര്, രജിസ്റ്റർ ചെയ്ത സെൽഫോൺ നമ്പർ എന്നിവ നൽകുക.

  • ശേഷം'സബ്മിറ്റ്' ഓപ്ഷൻ നൽകിയാൽ നിങ്ങളുടെ PF ബാലൻസ് അറിയാൻ സാധിക്കും.

അതേ സമയം, പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുകളി (Online Frauds)ലൂടെ പണം നഷ്ടമാകുന്ന ഒരുപാട് പരാതികൾ ഉയരുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കൃത്യമായി അറിയിപ്പ് നൽകിയിട്ടുണ്ട്. അതായത്, തങ്ങളുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് മെസേജുകളോ കോളുകളോ വന്നാൽ നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പി. എഫ് ലഭിക്കണമെങ്കിൽ ഇ-നോമിനേഷൻ പ്രക്രിയ നിർബന്ധമാണ്: ഇ-നോമിനേഷൻ എങ്ങനെ ഫയൽ ചെയ്യണമെന്ന് അറിയുക

ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ഒടിപി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ വെളിപ്പെടുത്തരുതെന്ന് EPFO ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.

English Summary: Do You Need To Check EPF Balance without UAN? Try These 2 ways
Published on: 04 April 2022, 03:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now