Updated on: 27 March, 2024 3:32 PM IST
പാഷൻ ഫ്രൂട്ട് കോക്ടെയിൽ

ഒരുപാട് ഔഷധമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴവർഗ്ഗമാണ് പാഷൻ ഫ്രൂട്ട്. എന്നാലും മറ്റു പഴവർഗങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും ഇവക്ക് ലഭിക്കാറില്ല. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗങ്ങളെ അകറ്റാനും കഴിയുന്ന ഇവക്ക് പൊതുവെ പുളിപ്പും മധുരവും ഇടകലർന്ന രുചിയാണ്. കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഫലപ്രദമാണ്. വിറ്റാമിൻ സി പൊട്ടാസ്യം, മാംഗനീസ്‌, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്‌, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയടങ്ങിയ ഈ ഫലം ഒരു മികച്ച പഴവർഗം തന്നെയാണ്.

ഇവ രണ്ട് തരമുണ്ട് മഞ്ഞനിറത്തിലുള്ളവയും പർപ്പിൾ നിറത്തിലുള്ളവയും. കായുടെ ഉൾഭാഗം പഴച്ചാറും വിത്തുകളും കൊണ്ട് നിറഞ്ഞതാണ്.ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം മലബന്ധം തടയുന്നു. ഉദരരോഗങ്ങൾ അകറ്റി കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.പാഷൻ ഫ്രൂട്ടിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും അതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ഫൈബർ (10.4%) ഗുണങ്ങളും, ഇതിനെ പ്രമേഹരോഗികൾക്ക് ഇൻസുലിൻ അളവ് നിയന്ത്രിച്ച് നിലനിർത്തുന്നതിനുള്ള മികച്ച ഫലമാക്കി മാറ്റുന്നു.

പാഷൻ ഫ്രൂട്ട് ജാം

രക്തത്തിലെ കൗണ്ട് കൂടാനും ഈ ഫലം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡെങ്കി പോലുള്ള അസുഖങ്ങളെ നേരിടാൻ ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ജ്യൂസ്,ജെല്ലി,സ്ക്വാഷ് തുടങ്ങി വിവിധ രൂപങ്ങളിൽ പാഷൻ ഫ്രൂട്ടിനെ ഉപയോഗപ്പെടുത്താറുണ്ട്.ബ്രസീലാണ് പാഷൻ ഫ്രൂട്ടിൻ്റെ ജന്മദേശമെങ്കിലും കേരളത്തിലും വ്യാപകമായി ഇത് കൃഷി ചെയ്യപ്പെടുന്നുണ്ട്.

തൈകൾക്ക് 15–20 രൂപ മാത്രമേ വിലയുള്ളൂ എന്നതും കർഷകർക്കു സ്വയം തൈകൾ തയാറാക്കാമെന്നതും കൃഷിച്ചെലവു ഗണ്യമായി കുറക്കാൻ സഹായിക്കുന്നു.ജൈവവളം മാത്രം നൽകി വിളയിക്കുന്ന ഇനമെന്നത് ഉപയോക്താക്കളെയും ആകർഷിക്കുന്ന ഘടകമാണ്. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും.നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും.മെയ് - ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. ഇവയെ ടെറസിലേക്ക് പടർത്തുന്ന രീതിയാണ് വീടുകളിൽ വളർത്തുമ്പോൾ അവലംബിക്കാറുള്ളത്.

കായീച്ച ശല്യം ആണ് പാഷൻ ഫ്രൂട്ടിൽ ഉണ്ടാകാറുള്ള പ്രധാന പ്രശ്നം.അതിനായി കെണിയൊരുക്കിയാൽ മതിയാകും. തുളസികെണിയോ അതല്ല മറ്റേതെങ്കിലുമോ ആകാം. നല്ലരീതിയിൽ നനച്ച് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഇടയ്ക്കിടക്ക് ജൈവവളങ്ങൾ നൽകുകയും ചെയ്യുക.

English Summary: Don't miss these benefits of passion fruit
Published on: 27 March 2024, 03:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now