Updated on: 5 September, 2022 7:56 AM IST
DRDO Recruitment 2022: Apply online for over 1900 vacancies

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (DRDO) ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  ഡിഫൻസ് റിസർച്ച് ടെക്‌നിക്കൽ കേഡറിന് കീഴിലുള്ള സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്-ബി (എസ്‌.ടി.എ-ബി), ടെക്‌നീഷ്യൻ-എ (ടെക്-എ) എന്നി തസ്‌തികകളിലുള്ള 1900 ഒഴിവുകളിലേയ്ക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  1901 ഡി.ആർ.ഡി.ഒ സെപ്റ്റാം-10 തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികളാണ് ആരംഭിച്ചത്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://drdo.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/09/2022)

അവസാന തീയതി

സെപ്റ്റംബർ 3 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. സെപ്റ്റംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ശമ്പള വിശദാംശങ്ങൾ

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി: പ്രതിമാസം 35,400- 1,12,400

ടെക്നീഷ്യൻ എ: പ്രതിമാസം 19,900 - 63,200

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സി റിക്രൂട്ട്മെന്റ്: വിവിധ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വിദ്യാഭ്യാസ യോഗ്യത

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകന് സയൻസിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

ടെക്നീഷ്യൻ എ: ഉദ്യോഗാർത്ഥി 10-ാം ക്ലാസ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം. അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ടി.ഐ) നിന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/09/2022)

അപേക്ഷകൾ അയക്കേണ്ട വിധം

ഡി.ആർ.ഡി.ഒ ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in സന്ദർശിക്കുക.

സെപ്റ്റാം റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആവശ്യമായ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

ഫോം പൂരിപ്പിച്ച് സമർപ്പിക്കുക

ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക

English Summary: DRDO Recruitment 2022: Apply online for over 1900 vacancies
Published on: 05 September 2022, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now