Updated on: 4 December, 2020 11:18 PM IST

ജൈവകീടനാശിനി തളിക്കുന്നതിന്‌ ഡ്രോൺ ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ പരീക്ഷണം പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്ത് നടന്നു. യന്ത്രവത്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്..പൂർണമായും സാറ്റലൈറ്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉപകരണത്തിൽ അതിരുകൾ കൃത്യമായി രേഖപ്പെടുത്തി നൽകിയാൽ തളിച്ചശേഷം കൃത്യമായി മടങ്ങിയെത്തുന്ന വിധത്തിലാണ് ചിപ്പ് സംവിധാനം.ഇതുവഴി സമയലാഭം മാത്രമല്ല, കൂലി ലാഭവുമുണ്ട്. ഒരുപണിക്കാരൻ ഒരുദിവസമെടുത്തു ചെയ്യുന്ന പണി അരമണിക്കൂറിൽ യന്ത്രം ചെയ്യും.

നടന്നു തളിക്കുന്നതിനിടെ ഉണ്ടാകാൻ സാധ്യതയുള്ള വിളനാശം സംഭവിക്കില്ല. തുല്യ അളവിൽ കീടനാശിനികൾ തളിക്കാനാകുമെന്നതും കർഷകർക്ക് ഗുണം ചെയ്യും.16 ലിറ്റർ കീടനാശിനി ഉൾക്കൊള്ളാനാകുന്ന ടാങ്കോടുകൂടിയ ഡ്രോണാണ് പഴയന്നൂരിൽ എത്തിയത്. പാടത്തുനിന്ന് പത്തുമീറ്റർ ഉയരത്തിൽ പറന്ന് രണ്ടരമീറ്റർ വീതം വീതിയിൽ അങ്ങോട്ടുമിങ്ങോട്ടും പറന്നാണ് മരുന്നുതളി. കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ആദ്യത്തെ പ്രദർശനപ്പറക്കൽ നടത്തിയത്..ഒരേക്കർ സ്ഥലത്ത് തളിക്കുന്നതിന് 20 മിനിറ്റു മതിയാകും. കാർഷികസർവകലാശാലയുടെ സഹായത്തോടെ മരുന്നുതളിക്കുന്നതിന്റെ അളവും സമയവും കൃത്യമാക്കിയതിനുശേഷം കർഷകർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.

കടപ്പാട് ;മാതൃഭൂമി

English Summary: Drones for spraying organic pesticides
Published on: 28 October 2019, 03:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now