Updated on: 27 December, 2022 3:32 PM IST
Due to Dense fog in Delhi, Air, rail services got cancelled today

ചൊവ്വാഴ്‌ച രാവിലെ ന്യൂഡൽഹിയിൽ തണുപ്പും മൂടൽമഞ്ഞും കാരണം വായു, റെയിൽ ഗതാഗതത്തെ മോശമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞു കാരണം ഡൽഹിയിൽ വ്യോമ, റെയിൽ ഗതാഗതം പൂർണമായും തടസ്സപെട്ടു. തണുത്ത തരംഗം ഇന്ത്യൻ തലസ്ഥാനത്തെ പൂർണമായും പിടികൂടി, ഡൽഹിയിലെ കുറഞ്ഞ താപനില 5.6 ഡിഗ്രി സെൽഷ്യസായി (42 F) രേഖപ്പെടുത്തി. 

നേരിയ കാറ്റും, ഉയർന്ന ഈർപ്പവുമുള്ളതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിന്റെ ചില ഭാഗങ്ങളിൽ 'ഇടതൂർന്ന മൂടൽമഞ്ഞ്' തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഒരു ബുള്ളറ്റിനിൽ പറഞ്ഞു, എന്നാൽ കാറ്റിന്റെ തീവ്രതയും വ്യാപനവും കുറയാൻ സാധ്യതയുണ്ട് എന്നും, IMD പറഞ്ഞു. 

'ചില പ്രദേശങ്ങളിൽ വെറും 50 മീറ്റർ (164 അടി) ദൃശ്യപരത ഉള്ളതിനാൽ, അത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ സജ്ജമല്ലാത്ത ഫ്ലൈറ്റുകളെ ഇത് മോശമായി ബാധിച്ചേക്കും', എന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ട്വിറ്ററിൽ ട്വിറ്റ് ചെയ്‌തു.

വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ തണുത്ത കാറ്റു വീശുമെന്നും ഐഎംഡി പ്രവചിക്കുന്നു. മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 15 ട്രെയിനുകളും വൈകി ഓടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 11% വർദ്ധനവ്

English Summary: Due to Dense fog in Delhi, Air, rail services got cancelled today
Published on: 27 December 2022, 03:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now