കുള്ളൻ തെങ്ങിൻറെ ജനിതകഘടന വികസിപ്പിച് ഇന്ത്യൻ ഗവേഷകസംഘം.ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്.
ചൈന ഗവേഷണം നടത്തിയത് ഉയരക്കൂടുതൽ ഉള്ള തെങ്ങുകളിലാണ്.എന്നാൽ തെങ്ങുകൾ പൊതുവേ ഉയരക്കൂടുതൽ ഉള്ള വർഗ്ഗം ആയതിനാൽ അതിൽ കുറിയ ഇനങ്ങൾ പരിണാമപ്രക്രിയയിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന് കണ്ടെത്താൻ കഴിയുന്നതാണ് ഇന്ത്യയുടെ കണ്ടുപിടുത്തം.ഈ രീതിയിൽ തെങ്ങിൻറെ ജീനോം തയ്യാറാക്കിയത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
തെങ്ങ് കൃഷി വിസ്തൃതിയിൽ കേരളമാണ് തമിഴ്നാടിനേക്കാളും ആന്ധ്രയെക്കാളും മുന്നിൽ. എന്നാൽ ഉൽപ്പാദനക്ഷമതയിൽ ഈ രണ്ടു സംസ്ഥാനങ്ങൾക്കും പിറകിലാണ് കേരളം. ഇതിന് പ്രധാന കാരണം തെങ്ങുകളുടെ രോഗങ്ങളാണ്. സർക്കാർ സഹായങ്ങൾ ലഭ്യമാക്കുക യാണെങ്കിൽ ഭാവിയിൽ ഉൽപ്പാദനക്ഷമതയുള്ള നല്ലയിനം തെങ്ങിൻ തൈകൾ കേരളത്തിലെ കർഷകര്‍ക്ക് ലഭ്യമാകാൻ ഈ കണ്ടെത്തലുകൾ പ്രയോജനം ചെയ്യും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം