Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ദേശീയ, അന്തർദേശീയ വിപണി ലക്ഷ്യമിട്ടു വ്യവസായ വകുപ്പ് കേരള ഇ മാർക്കറ്റ് എന്ന പേരിൽ വെബ്പോർട്ടൽ ആരംഭിച്ചു. കേരളത്തിലെ എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരംചെറുകിട, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം വിപുലമാക്കാനാണ്, വെബ്പോർട്ടൽ സജ്ജമാക്കിയത്.വിദേശത്തുനിന്നുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങളുമായി അനായാസം ബന്ധപ്പെടാനാകും. കൊവിഡ് സാഹചര്യത്തിലും ലോക്ക്ഡൗണിലും വിപണി നഷ്ടപ്പെട്ട സംസ്ഥാനത്തെ സംരംഭങ്ങള്‍ക്ക് പുതിയ വിപണന സാധ്യതകള്‍ തുറക്കുകയാണ് വ്യവസായവകുപ്പ്. 

സംരംഭകര്‍ കേരള ഇ മാര്‍ക്കറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ സ്ഥാപനത്തെ കുറിച്ചും ഉത്പന്നത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കാം. ഉത്പന്നങ്ങളുടെ ചിത്രവും വിലവിവരവും ഉത്പന്നത്തെ കുറിച്ച് ചെറിയ വിവരണവും നല്‍കാന്‍ സൗകര്യമുണ്ടാകും വിതരണക്കാരെ കണ്ടെത്താനും വിതരണക്കാർക്ക് ആവശ്യമുള്ള ഉൽപന്നം തിരഞ്ഞെടുക്കാനും എളുപ്പത്തിൽ സാധിക്കും.വ്യവസായ വകുപ്പിനു കീഴിലെ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷനാണ് (കെ ബിപ്) വെബ് പോർട്ടലിന്റെ ചുമതല. സേവനം വിവിധ വിഭാഗങ്ങൾ തിരിച്ച് ഭക്ഷ്യസംസ്കരണം, കൈത്തറി, റബർ, കയർ, ആയുർവേദം, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണു പോർട്ടലിൽ  സേവനം. www.keralaemarket.com, www.keralaemarket.org എന്നതാണ് വെബ്‌സൈറ്റ് വിലാസം.

English Summary: E-market for entrepreneurs in the State
Published on: 16 May 2020, 10:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now