Updated on: 4 December, 2020 11:19 PM IST
rubber

റബ്ബര്‍ വിപണനത്തിന് സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് -ഇ.ഒ.ഐ) ജൂലായ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം.  Applications can be submitted till July 30 to operate an e-Trade Platform (Expression of Interest-EOI) as a joint venture for rubber marketing. പ്രകൃതിദത്ത റബ്ബര്‍ വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യതമാക്കാനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് റബ്ബര്‍ബോര്‍ഡ് ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണനമാര്‍ഗം കൂടിയാണിത്

rubber plantation

റബ്ബര്‍ വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യതയും ഇടപാടുകാരെ സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളും ഇതുവഴി ലഭ്യമാകുമെന്നാണ് റബ്ബര്‍ ബോര്‍ഡ് വിലയിരുത്തല്‍. കര്‍ഷകന് കര്‍ഷക കൂട്ടായ്മകള്‍ വഴി വിപണിയില്‍ ഇടപെടുന്നതിനുള്ള കൃത്യതയാര്‍ന്ന സംവിധാനം എന്ന നിലയിലും ഇത് വിലയിരുത്തപ്പെടുന്നുണ്ടണ്ട്. ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉല്‍പ്പന്നം വിറ്റഴിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സ്വന്തം ഉല്‍പ്പന്നത്തിന് സ്വയം വില നിശ്ചയിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നത് കര്‍ഷകനെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന ഒരു ആശയം തന്നെയാണ്. റബ്ബര്‍ ബോര്‍ഡിന് കീഴില്‍ സംയുക്ത സംരംഭം എന്ന നിലയില്‍ ഇ ട്രേഡ് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിന് ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് റബ്ബര്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. എല്ലാ കാര്‍ഷിക വിളകള്‍ക്കും ഇത്തരത്തില്‍ വ്യാപാര സംവിധാനം സാധ്യമാവുന്നത് വഴി കാര്‍ഷികരംഗത്ത് ഡിജിറ്റല്‍ സാങ്കേതികതയുടെ പ്രയോജനപ്പെടുത്തലില്‍ ശ്രദ്ധേയമായ മുന്നേറ്റം തന്നെയാണ് ഉണ്ടണ്ടണ്ടാവുന്നത്. കൃഷിയുടെ സമസ്ത മേഖലകളിലും ഇത്തരം പ്രയോജനപ്പെടുത്തല്‍ ആവശ്യമാണ്. റബ്ബര്‍ വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും ആവശ്യാനുസരണം ഉല്‍പ്പന്ന ലേലത്തിന് വഴിയൊരുക്കുന്ന ഒരു ട്രേഡ് ഫെസിലിറ്റേഷന്‍ പ്ലാറ്റ്‌ഫോമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. വില ഉറപ്പിച്ച ശേഷം വ്യാപാര വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന ഡിജിറ്റല്‍ സൈന്‍ ചെയ്ത കരാറുകള്‍ ഇരുകക്ഷികള്‍ക്കും ഇമെയില്‍ ആയി അയക്കും. പണം കൈമാറുന്നതിനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേയും നല്‍കും. ഗുണനിലവാര സര്‍ട്ടിഫിക്കേഷനുള്ള സൗകര്യങ്ങളും റബ്ബര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ട്. ആര്‍പിഎസുകളുടെ കൂട്ടായ്മകള്‍ വഴി നല്ല ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. മേല്‍ത്തരം സ്വാഭാവിക റബ്ബര്‍ ആവശ്യപ്പെടുന്ന ടയര്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നം നേരിട്ട് എത്തിക്കാന്‍ സാധ്യത തെളിയുന്നത് കര്‍ഷകന്റെ ദുരിത കാലത്തിന് അറുതി വരുത്താനുള്ള അവസരം തന്നെയായി മാറുമെന്ന് പ്രതീക്ഷിക്കാം.

English Summary: E-trading platform for rubber trading
Published on: 23 July 2020, 01:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now