Updated on: 4 December, 2020 11:19 PM IST

മനുഷ്യ ശരീരത്തിന് വളരെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്ന  ചപ്പാത്തി നമുക്കെല്ലാവർക്കും ഇഷ്ടമാണ്. നിങ്ങളും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചപ്പാത്തി ഉണ്ടാക്കൽ നല്ലൊരു ഓപ്ഷനാണ്. വിപണിയിൽ വർദ്ധിച്ചുവരുന്ന ചപ്പാത്തിയുടെ ആവശ്യം അനുസരിച്ച് ഇത് ഒരു ലാഭകരമായ ബിസിനസ്സാണെന്നും അനുമാനിക്കാം.

 ചപ്പാത്തി നിർമ്മിക്കാനുള്ള യന്ത്രം ഇന്ന് വിപണിയിൽ ലഭ്യമാണ്. ഈ യന്ത്രം വഴി ഒരു പ്രശ്നവുമില്ലാതെ കൂടുതൽ ചപ്പാത്തി ഉണ്ടാക്കാനാകുന്നതാണ്. ഈ യന്ത്രത്തിന്റെ സഹായത്തോടെ 1 മണിക്കൂറിനുള്ളിൽ ഏകദേശം 1000 ചപ്പാത്തികൾ നിർമ്മിക്കാൻ കഴിയും. എന്നിരുന്നാലും, ചപ്പാത്തി റൗണ്ടായി മുറിക്കുന്നതിനായി രണ്ട് മെഷീനുകൾ കൂടി ആവശ്യമാണ്. മെഷീനുകൾക്കായി 2.15 ലക്ഷം രൂപ വരെയുള്ള ചെലവുണ്ട്.

പായ്ക്ക് ചെയ്യുമ്പോൾ വൃത്തിയോടെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക,

 സ്ഥലം തെരെഞ്ഞെടുക്കുമ്പോൾ

ഈ ബിസിനസ്സ് തുടങ്ങുന്നതിനായി, മെഷീൻ വെയ്ക്കാൻ ഇടമുള്ള സ്ഥലമായിരിക്കണം തെരഞ്ഞെടുക്കാൻ.

ലൈസൻസ്

ചപ്പാത്തി ബിസിനസ്സ് ഭക്ഷണവുമായി ബന്ധപ്പെട്ടതിനാൽ ഒരു FSSAI ലൈസൻസ് ലഭിക്കേണ്ടതുണ്ട്. അതിനുശേഷം നിങ്ങൾ MSME യുടെ താഴെ ബിസിനസ്സ് രജിസ്റ്റർ ചെയ്യണം.

ചെലവ് 

ഈ ബിസിനസ്സ് ചെയ്യുന്നതിന്, ചരക്കുകൾക്കും മെഷീനുകൾക്കുമായി ഏകദേശം 3 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും.

പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

പായ്ക്ക് ചെയ്യുമ്പോൾ വൃത്തിയോടെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക, കൂടാതെ, പായ്ക്കിംഗ് സമയത്ത് ചപ്പാത്തി പൊട്ടിപ്പോകാതെയും സൂക്ഷിക്കുക.

നിങ്ങൾ 1000 റൊട്ടി ഉണ്ടാക്കുകയാണെങ്കിൽ, നിരക്ക് 2 രൂപയാണ്.

ചപ്പാത്തി നിർമ്മാണ ബിസിനസ്സിൻറെ ലാഭത്തെക്കുറിച്ച്

ഒരു ദിവസം നിങ്ങൾ എത്ര റൊട്ടി തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആനുകൂല്യങ്ങൾ. ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ 1000 റൊട്ടി ഉണ്ടാക്കുകയാണെങ്കിൽ, നിരക്ക് 2 രൂപയാണ്. സ്റ്റാഫിന്റെയും വേതനത്തിന്റെയും ചെലവ് നീക്കം ചെയ്യുകയാണെങ്കിൽ, മണിക്കൂറിൽ 1000 രൂപ ലാഭം നേടാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 8 മണിക്കൂർ ഒരു യന്ത്രം പ്രവർത്തിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മിക്കവാറും എല്ലാ ദിവസവും 8000 രൂപ വരെ ലാഭം നേടാൻ കഴിയും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കസ്തൂരി മഞ്ഞള്‍ - ലാഭം നേടിത്തരും ഔഷധവിള

#Food#Health#Kerala#Agriculture#Krishijagran

English Summary: Earn Rs 8000 in 8 Hours Everyday by Starting This Top Most Profitable Food Business-kjmnoct720
Published on: 07 October 2020, 10:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now