Updated on: 4 December, 2020 11:19 PM IST

കര്‍ഷക കൂട്ടായ്മയുടെ നെല്‍കൃഷിയില്‍ വിളവെടുത്ത ആലുവയിലെ ‘എടയപ്പുറം കുത്തരി’ മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിപണിയിലിറക്കി. രണ്ട് വര്‍ഷത്തിലേറെ വെറും തരിശുഭൂമിയായി കിടന്ന പാടശേഖരത്തില്‍ കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം – കോട്ടേക്കാട് റോഡിന് വശത്തായുള്ള പാടശേഖരത്തിലാണ് ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് കൃഷിയിറക്കിയത്.ലോക്ക് ഡൗണ്‍ സമയത്ത് കൊയ്ത്ത് യന്ത്രം എത്തിച്ചായിരുന്നു

വിളവെടുപ്പ് നടത്തിയത്. നൂറുമേനി വിളവ് ലഭിച്ച നെല്ല് കുത്തി അരിയാക്കി സ്വന്തം ബ്രാന്റില്‍ വിപണിയിലിറക്കുകയായിരുന്നു. കീഴ്മാട് പഞ്ചായത്തില്‍ തന്നെ നേരത്തെ കുട്ടമശേരി പാടശേഖര സമിതി ‘കുട്ടമശേരി കുത്തരി’ വിപണിയിലിറക്കി വിജയിപ്പിച്ചിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്,  എന്നിവര്‍ കൂട്ടായ്മയില്‍ സംബന്ധിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ട്രോളിംഗ് നിരോധനം നിലവിൽ വന്നു :മത്സ്യതൊഴിലാളികൾക്ക് വീണ്ടും ദുരിതം

English Summary: Edayappuram rice launched into the market
Published on: 09 June 2020, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now