Updated on: 29 June, 2023 9:54 PM IST
മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ ഊർജിതം : ശ്രീ. വി. മുരളീധരൻ

തിരുവനന്തപുരം: ഇറാനിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ.

വിദേശകാര്യ മന്ത്രാലയവും എംബസിയും ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. മത്സ്യ തൊഴിലാളികൾ എവിടെ ആണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധികൾ ഉടൻ തന്നെ അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിച്ച് സമാശ്വസിപ്പിച്ച ശേഷം അഞ്ചുതെങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ സഹമന്ത്രി.

നയതന്ത്ര സമ്മർദ്ദം ചെലുത്തി തൊഴിലാളികളെ ഉടൻ മോചിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും  ശ്രീ വി. മുരളീധരൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നരേന്ദ്രമോദിയുടെ ഭരണകാലത്ത് രാജ്യാന്തര തലത്തിൽ ഇത്തരം വിഷയങ്ങളിൽ അതിവേഗ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ മത്സ്യനയം ( Fisheries policy) -Part-4- വിപണന മാര്‍ക്കറ്റിംഗ് സംവിധാനം (Trading and marketing system)

നൈജീരിയയിൽ തടവിലാക്കപ്പെട്ട കൊല്ലം സ്വദേശികളെ ഇക്കഴിഞ്ഞ ദിവസം നാട്ടിൽ തിരികെ എത്തിച്ച സംഭവം ഉദാഹരിച്ച മന്ത്രി പ്രതീക്ഷയോടെ ആണ് ഇടപെടലുകളെ നോക്കി കാണുന്നത് എന്നും പറഞ്ഞു

English Summary: Efforts are being made to bring the fishermen back: Mr. V. Muralidharan
Published on: 29 June 2023, 09:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now