Updated on: 13 June, 2023 11:47 AM IST
El Nino effect will decrease Sugar production and export in the country says official

രാജ്യത്ത് ഉണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും, അപ്രതീക്ഷിതമായി പെയ്യുന്ന മഴയും, മൺസൂണിന്റെ വ്യതിയാനവും കരിമ്പിന്റെ ഉൽപാദനത്തെ കുറയ്ക്കുമെന്ന് സർക്കാർ ആശങ്കപ്പെടുന്നതിനാൽ, അടുത്ത സീസണിന്റെ ആദ്യ പകുതി വരെ പഞ്ചസാര കയറ്റുമതി അനുവദിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതിക്കാരായ ഇന്ത്യ, ഒക്‌ടോബർ 1-ന് പുതിയ വിപണന വർഷം ആരംഭിക്കുന്നതിന് മുമ്പ് പഞ്ചസാര ഉല്പാദന മില്ലുകളിൽ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന പഞ്ചസാരയുടെ അളവ് നിശ്ചയിക്കും.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതിക്കാരായ ഇന്ത്യ, ഒക്‌ടോബർ 1-ന് പുതിയ വിപണന വർഷം ആരംഭിക്കുന്നതിന് മുമ്പ് പഞ്ചസാര ഉല്പാദന മില്ലുകളിൽ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന പഞ്ചസാരയുടെ അളവ് കണക്കാക്കാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതിയിലെ കാലതാമസം, ആഗോള പഞ്ചസാരയുടെ വില ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്താനും, വ്യാപാരം നടത്തുന്നതിന് സഹായകമാകുമെന്നും അധികൃതർ പറഞ്ഞു.

കാലാവസ്ഥ ഒരു വലിയ പ്രതികൂല ഘടകമാണ്. കഴിഞ്ഞ വർഷം, നല്ല മൺസൂൺ മഴ ഉണ്ടായിരുന്നിട്ടും, പഞ്ചസാര ഉൽപാദനം കുറഞ്ഞുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം, രാജ്യത്ത് എൽ നിനോ, പഞ്ചസാര കയറ്റുമതി നേരത്തെ അനുവദിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇന്ത്യ അഭിമുഖീകരിച്ച മിക്ക വരൾച്ചകൾക്കും, കാരണമായ എൽ നിനോ കാലാവസ്ഥാ പാറ്റേൺ ഈ വർഷാവസാനം തീവ്രമായ കാലാവസ്ഥയിലേക്ക് നയിച്ചേക്കുമെന്ന് അധികൃതർ പറഞ്ഞു.

ഏത് സീസണിലും, പഞ്ചസാര ഉൽപാദനത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ കുറച്ച് മാസങ്ങളെങ്കിലും എടുക്കുമെന്നും, അതുകൊണ്ടാണ് ഉൽപാദനത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതുവരെ കാത്തിരിക്കുന്നത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2023 സെപ്തംബർ 30 വരെയുള്ള നിലവിലെ പഞ്ചസാര സീസണിന്റെ തുടക്കത്തിൽ, പഞ്ചസാര വ്യവസായം ഈ വർഷത്തെ ഉത്പാദനം 36 ദശലക്ഷം ടണ്ണായി കണക്കാക്കി, അത് പിന്നീട് 32.8 ദശലക്ഷം ടണ്ണായി കുറച്ചു.
കുറഞ്ഞ പഞ്ചസാര ഉൽപ്പാദനം കാരണം, ഈ സീസണിൽ 6.1 ദശലക്ഷം ടൺ കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുവദിച്ചു. ക്വാട്ട തീർന്നതിനാൽ ഇന്ത്യ നിലവിൽ പഞ്ചസാര കയറ്റുമതി ചെയ്യുന്നില്ല. 2021-2022 വർഷത്തിൽ, രാജ്യം 11 ദശലക്ഷം ടണ്ണിലധികം കയറ്റുമതി ചെയ്തു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ അനധികൃത മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്താൽ 2500 രൂപ പ്രതിഫലം

Pic Courtesy: Pexels.com

English Summary: El Nino effect will decrease Sugar production and export in the country says official
Published on: 13 June 2023, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now