കൃഷിക്കുവേണ്ടി വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ കെ.എസ്.ഇ.ബി ലഘൂകരിച്ചു. കൃഷിക്കും അതിൻറെ അനുബന്ധ പ്രവർത്തനങ്ങൾക്കും വൈദ്യുതി ലഭ്യമാകണമെങ്കിൽ കൃഷി ഓഫീസറുടെ യോ അതുമായി ബന്ധപ്പെട്ട അനുബന്ധ വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റോ ഇനി ഹാജരാക്കേണ്ട കാര്യമില്ല. കണക്ഷൻ ലഭിക്കേണ്ട വസ്തുവിൻറെ കൈവശാവകാശമോ ഉടമസ്ഥാവകാശമോ തെളിയിക്കുന്ന വിലാസവും തിരിച്ചറിയൽ വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കിയാൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതാണ്. കൃഷിക്ക് മാത്രമല്ല മറ്റു അനുബന്ധ പ്രവർത്തനങ്ങളായ കോഴി വളർത്തൽ, മത്സ്യ വളർത്തൽ, കാലിവളർത്തൽ, അക്വാകൾച്ചർ, കൂൺ കൃഷി, മുയൽ കൃഷി, കാർഷിക -പൂച്ചെടി നഴ്സറികൾ, പട്ടുനൂൽപ്പുഴു വളർത്തൽ, ചീനവലകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കെല്ലാം തന്നെ വൈദ്യുതി ലഭ്യമാക്കാൻ വൈദ്യുതി വകുപ്പിന് തന്നെ നേരിട്ട് അപേക്ഷകൾ സമർപ്പിച്ചാൽ മതി കണക്ഷൻ ലഭ്യമാകാൻ.
എൽ. ടി 5 (എ ) വിഭാഗത്തിൽ എന്നപോലെ തന്നെ എൽ. ടി 5(ബി ) വിഭാഗത്തിലുള്ളവർക്കും നേരിട്ടോ ഓൺലൈൻ ആയോ വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷിക്കാം. വകുപ്പ് ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് ഇനിമുതൽ ആവശ്യമില്ല. എന്നാൽ വൈദ്യുതി സബ്സിഡി അപേക്ഷിക്കുന്ന എൽ. ടി 5(എ ) യിൽ ഉൾപ്പെട്ട കർഷകർക്ക് സബ്സിഡിക്കായി സംസ്ഥാന കൃഷിവകുപ്പ് ആവശ്യപ്പെടുന്ന രേഖകൾ നൽകേണ്ടിവരും.
ഉൽപാദന മേഖലയെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതി
കാർഷികമേഖല ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ
രാജ്യത്തെ എണ്ണ ഉൽപാദനം വീണ്ടും പൂർണതോതിൽ..