Updated on: 4 December, 2020 11:19 PM IST

കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വൈദ്യുതി കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ കെ.എസ്.ഇ.ബി. ലഘൂകരിച്ചു. വൈദ്യുതി കണക്‌ഷനായി കൃഷി ഓഫീസറുടെയും മറ്റ് അനുബന്ധ വകുപ്പിൽനിന്നുമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് ഒഴിവാക്കി.

കണക്‌ഷന് വസ്തുവിന്റെ കൈവശാവകാശമോ ഉടമസ്ഥതയോ തെളിയിക്കുന്നതിനും വിലാസവും തിരിച്ചറിയലും വ്യക്തമാക്കുന്നതിനുമുള്ള രേഖകൾ ഹാജരാക്കിയാൽ മതി. നവംബർ അഞ്ചിനാണ് കെ.എസ്.ഇ.ബി. ഡയറക്ടർ (ഡിസ്ട്രിബ്യൂഷൻ ഐ.ടി. ആൻഡ് എച്ച്.ആർ.എം.) ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എൽ.ടി. 5(എ) വിഭാഗത്തിനെന്ന പോലെ ഇനിമുതൽ കാറ്റഗറി എൽ.ടി. 5 (ബി) വിഭാഗത്തിൽപ്പെടുന്നവർക്കും വകുപ്പ് ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ നേരിട്ടോ ഓൺലൈനായോ വൈദ്യുതി കണക്‌ഷന് അപേക്ഷിക്കാം. 

English Summary: electricity steps reduced
Published on: 13 November 2020, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now