കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി 11 പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
എട്ടെണ്ണം കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂന്നെണ്ണം ഭരണരംഗത്തെ മാറ്റത്തിനുമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
11 പദ്ധതികള്‍ ഇവയാണ്
- കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയുടെ ഫണ്ട്.
- രണ്ടു ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് പതിനായിരം കോടി ലഭിക്കും.
യു.പിയിലെ മാമ്പഴം, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കും.
- പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന വഴി മത്സ്യബന്ധന മേഖലയില്‍ 20,000 കോടിയുടെ പദ്ധതി.
9,000 കോടി രൂപ ഫിഷിങ് ഹാര്‍ബര്‍, മത്സ്യച്ചന്തകള്‍, കോള്‍ഡ് ചെയിന്‍ പോലുള്ള മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും.
11000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു.
- മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13,343 കോടിയുടെ പദ്ധതി
കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ 15,000 കോടിയുടെ അടിസ്ഥാന വികസന ഫണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷീര മേഖലയിലെ നിക്ഷേപത്തിനു വന്‍ സാധ്യതയൊരുക്കും.
- ഔഷധ സസ്യ കൃഷിയുടെ പ്രോത്സാഹനത്തിന് നാലായിരം കോടി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ പിന്തുണയോടെ പത്തു ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഔഷധകൃഷി. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കും.
- തേനീച്ച വളര്‍ത്തലിനായി 500 കോടി. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായി തുക.
- കര്‍ഷകര്‍ക്ക് ഫ്രം ടോപ് ടു ടോട്ടല്‍ പദ്ധതി 500 കോടി. വിപണി കണ്ടെത്താന്‍ സഹായം. ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിച്ചുവയ്ക്കാനുള്ള ചെലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും.
- 1955ലെ അവശ്യ വസ്തു നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിമാണ് ഭേദഗതി. ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയയുടെ നിയന്ത്രണം എടുത്തു കളയും.
- കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നതു സംബന്ധിച്ച് പുതിയ നിയമം.
- കര്‍ഷകര്‍ക്ക് ഇ-ട്രേഡിംഗ്
-കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാന്‍ സഹായിക്കും.
- ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് ഉത്പന്നം നല്‍കാന്‍ നിയമത്തിന്റെ ചട്ടക്കൂട്. ഇതോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരുടെ ഇഷ്ടപ്രകാരം വില്‍ക്കാനാവും.