Updated on: 5 May, 2022 7:25 AM IST
EMIs set to rise as RBI hikes repo rate

അപ്രതീക്ഷിത നീക്കത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബുധനാഴ്ച പ്രധാന റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർത്തി. ഈ നീക്കം കോർപ്പറേറ്റുകൾക്ക് കടമെടുപ്പ് ചെലവ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളെ കാണുമെന്നു ഇന്നലെ രാവിലെയാണ് അധികൃതര്‍ അറിയിച്ചത്. നിരക്കുകളില്‍ 40 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: ഭവന വായ് എടുക്കാൻ ആലോചിക്കുന്നുണ്ടോ?എങ്കിൽ തുകയുടെ EMI അറിഞ്ഞിരിക്കാം

സാധാരണഗതിയില്‍ ധനനയ യോഗത്തിലാണ് ആര്‍.ബി.ഐ. അടിസ്ഥാന നിരക്കുകളില്‍ ഒന്നായ റിപ്പോ നിരക്കില്‍ മാറ്റം വരുത്താറുള്ളത്. എന്നാല്‍ പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളെ കാണുമെന്നു ഇന്നലെ രാവിലെയാണ് അധികൃതര്‍ അറിയിച്ചത്. നിരക്കുകളില്‍ 40 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭവന വായ്പ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണ്? എത്രയാണ് അടിസ്ഥാന നിരക്ക്? വിശദാംശങ്ങൾ

ഇതോടെ നിരക്കുകള്‍ നിലവിലെ നാലു ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി ഉയരും. വണിജ്യ ബാങ്കുകള്‍ ആര്‍.ബി.ഐ. വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ. അതിനാല്‍ റിപ്പോയിലെ നേരിയ ചലനങ്ങള്‍ പോലും വിപണിയില്‍ പ്രതിഫലിക്കും. കഴിഞ്ഞ ധനനയത്തില്‍ ആര്‍.ബി.ഐ. റിപ്പോ നിരക്കുകള്‍ വര്‍ധി്പ്പിക്കുമെന്ന വിശ്വാസത്തില്‍ ബാങ്കുകള്‍ നിക്ഷേപ, വായ്പ നിരക്കുകള്‍ 10 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നിരക്കു വര്‍ധന അടുത്ത യോാഗത്തില്‍ പരിഗണിക്കാമെന്നായിരുന്നു ആര്‍.ബി.ഐയുടെ നിലപാട്.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ

നിരക്കുകളില്‍ 40 ബേസിസ് പോയിന്റിന്റെ വര്‍ധന വരുത്തിയ സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്പ നിരക്കുകളില്‍ 25 ബേസിസ് പോയിന്റെങ്കിലും ഉടനെ വര്‍ധിപ്പിക്കുമെന്നാണു വിലയിരുത്തല്‍. ഇതു ഇ.എം.ഐകളും മറ്റും ഉയരാന്‍ വഴിവയ്ക്കും. നിലവില്‍ കൊവിഡിനു ശേഷം നിരക്കുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. നിക്ഷേപ പലിശയും ബാങ്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. റിട്ടയര്‍മെന്റ് തുക സ്ഥിരനിക്ഷേപമിട്ട് അതുകൊണ്ടു ഉപജീവനം തേടുന്നവര്‍ക്ക് നിരക്കു വര്‍ധന അനുഗ്രഹമാകും.

English Summary: EMIs set to rise as RBI hikes repo rate
Published on: 04 May 2022, 11:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now