കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്റർ മുഖേന തെഴിൽ അവസരം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 20 ന് രാവിലെ 10.30 -ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള പി.എച്ച്.പി. ഡെവലപ്പര്‍ (യോഗ്യത : ബിരുദം, പ്രസ്തുത വിഷയത്തിലുള്ള തൊഴില്‍പരിചയം),
സൈറ്റ് സൂപ്പര്‍വൈസര്‍ (യോഗ്യത : ഡിപ്ലോമ സിവില്‍ / ഐ.ടി.ഐ സിവില്‍), സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം, ഏവിയേഷന്‍ കോഴ്സ് ഉള്ളവര്‍ക്ക് മുന്‍ഗണന), സിവില്‍ എഞ്ചിനിയര്‍ (യോഗ്യത : എം.ടെക്, മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം / ബി.ടെക്, അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയം)
ത്രി ഡി വിഷ്വലൈസേര്‍സ് (യോഗ്യത : 3 ഡി എസ് മാക്‌സ്+ ഓട്ടോകാഡ്/ലൂമിയന്‍/സ്‌കെറ്റ്ചപ്പ്/ പി.എസ്), തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്.
കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക, ഫോണ്‍ - 0495 2370176.