Updated on: 9 December, 2021 12:00 PM IST
Engineering graduates can apply for Indian Army Technical Graduate Course

ഇന്ത്യൻ ആർമി, ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് പ്രവേശനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു.  എഞ്ചിനീയറിങ് ബിരുദധാരികൾക്കും അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും 135ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് (ടി.ജി.സി-135) ബാച്ചിലേക്ക് അപേക്ഷിക്കാം. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ) 2022 ജൂലൈയിലായിരിക്കും ബാച്ച് ആരംഭിക്കുക.

ഡിസംബർ 6ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. 2022 ജനുവരി 4 വരെ രജിസ്ട്രേഷൻ നടപടികൾ തുടരും. 40 ഒഴിവുകളാണുള്ളത്.

പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

കയർഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഓൺലൈൻ സംവിധാനം വരും: മന്ത്രി പി.രാജീവ്

വിദ്യാഭ്യാസ യോഗ്യത

എഞ്ചിനീയറിങ് ബിരുദധാരികൾക്കും അവസാന വർഷ എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾ ജൂലൈ 1നോ അതിന് മുമ്പോ എഞ്ചിനീയറിങ് പാസായതിന്റെ തെളിവ് ഹാജരാക്കണം. എല്ലാ സെമസ്റ്ററിലെയും മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കുകയാണ് വേണ്ടത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ ട്രെയിനിംഗ് ആരംഭിച്ച് 12 ആഴ്ച്ചയ്ക്കകം എഞ്ചിനീയറിങ് ബിരുദത്തിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കുക. 20 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

തെരഞ്ഞെടുപ്പ് രീതി

കട്ടോഫ് മാർക്ക് അനുസരിച്ച് ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇമയെലിലൂടെ വിവരമറിയിക്കും. ഏതെങ്കിലും ഒരു സെലക്ഷൻ കേന്ദ്രത്തിൽ ഇവർക്കായി അഭിമുഖം സംഘടിപ്പിക്കും. യോഗ്യത നേടുന്നവർക്കായി മെഡിക്കൽ എക്സാമിനേഷനുമുണ്ടായിരിക്കും.

English Summary: Engineering graduates can apply for Indian Army Technical Graduate Course
Published on: 09 December 2021, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now