തൃശ്ശൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് 'എന്റെ പാടം എന്റെ പുസ്തകം' പദ്ധതിയുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. നാലുമാസം കൊണ്ട് പൂര്‍ത്തീകരിച്ച പദ്ധതി 440 കുടുംബങ്ങളില്‍ വീട്ടുകൃഷി സാധ്യമാക്കിയതിനൊപ്പം 440 സജീവ വനിതാ വായനക്കാരെയും സമ്മാനിച്ചു. ബ്ലോക്ക് പരിധിയിലുള്ള 22 അംഗീകൃത വായനശാലകളിലോരോന്നിലും കൃഷിയിലും വായനയിലും താല്‍പര്യമുള്ള 20 വനിതകളടങ്ങുന്ന കൂട്ടായ്മകള്‍ സംഘടിപ്പിച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.
ബന്ധപ്പെട്ട വാർത്തകൾ: വീടുകളിൽ ഉള്ളി കൃഷി ചെയ്യാൻ കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും മതി
ഇവര്‍ക്കെല്ലാവര്‍ക്കും വീട്ടുകൃഷിയ്ക്കാവശ്യമായ ഗ്രോ ബാഗ് മുതല്‍ ജൈവവളങ്ങളും പച്ചക്കറിത്തൈകളും വരെ വിതരണം ചെയ്തു. ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കാന്‍ പുസ്തകങ്ങളും നല്‍കി. കൃഷിക്കൊപ്പം വായനയ്ക്കും സമയം കണ്ടെത്താന്‍ അംഗങ്ങളെ പ്രേരിപ്പിക്കുക വഴി സ്ത്രീ ശാക്തീകരണം തന്നെയാണ് പദ്ധതി ലക്ഷ്യമിട്ടത്. ബ്ലോക്ക് അതിര്‍ത്തിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വായനശാലാ പ്രവര്‍ത്തകരും പദ്ധതിയ്ക്ക് അതാതിടങ്ങളില്‍ മേല്‍നോട്ടം വഹിച്ചു. ഓരോ അംഗത്തിനും പദ്ധതി വിഹിതമായി അടയ്‌ക്കേണ്ടി വന്നത് 250 രൂപമാത്രമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രോ ബാഗിൽ ഗുണമുള്ള മണ്ണ് നിറയ്ക്കുന്ന വിധം
ഗുണഭോക്തൃ വിഹിതമായി അടയ്ക്കപ്പെട്ട 750 രൂപകൂടി ചേര്‍ത്ത് 1000 രൂപയ്ക്കുള്ള കാര്‍ഷിക സാമഗ്രികള്‍ ഓരോ അംഗത്തിനും നല്‍കാന്‍ പദ്ധതിയ്ക്കായി. മികച്ച വായനശാലയെയും ഓരോ വായനശാലയിലും പദ്ധതിയുടെ മികച്ച ഗുണഭോക്താവിനെയും കണ്ടെത്തി സമ്മാനവും നല്‍കുന്നുണ്ട്. വായന വിലയിരുത്താന്‍ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി അവലോകനങ്ങളും ചര്‍ച്ചകളുമെല്ലാം സംഘടിപ്പിച്ചിരുന്നു. അംഗങ്ങളായ വനിതകള്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. കൃഷി ഓഫീസറും സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും ആസൂത്രണ സമിതി ഉപാധ്യക്ഷനും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചാണ് കൃഷിയിടത്തിന്റെ മൂല്യനിര്‍ണയം നടത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
പദ്ധതിയുടെ വിജയം അടുത്ത വര്‍ഷം കൂടുതല്‍ മികവോടെയും പങ്കാളിത്തത്തോടെയും സംഘാടനത്തിന് ഊര്‍ജം പകരുന്നതാണെന്ന് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.