Updated on: 26 May, 2022 9:01 PM IST
Entrepreneurship training in Fisheries and Aquaculture

ഇടുക്കി: വ്യവസായ  വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ  വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്മെന്റ് നാഷണല്‍  ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും  കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മൈക്രോ സ്‌മോള്‍ മീഡിയം  എന്റെര്‍പ്രൈസ്ന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍  15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭം  തുടങ്ങാന്‍  ആഗ്രഹിക്കുന്ന  കേരളത്തിലെ  എസ് സി വിഭാഗത്തില്‍പ്പെട്ട  തൊഴില്‍ രഹിതരായ തിരഞ്ഞെടുത്ത 50 യുവതി  യുവാക്കള്‍ക്ക്  സ്റ്റൈപെന്റോട് കൂടി ജൂണ്‍ 15 മുതല്‍  ജൂലൈ 1 വരെയും  ജൂലൈ 4 മുതല്‍  21 വരെയും കളമശ്ശേരി  കീഡ് ക്യാമ്പസില്‍ രണ്ട് ബാച്ചുകളിലായാണ് പരിശീലനം.

ബന്ധപ്പെട്ട വാർത്തകൾ: സുഭിക്ഷ കേരളം പദ്ധതിയിൽ പ്രധാന പങ്കാളിത്തം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ  അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍  ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: 13.68 കോടി രൂപയുടെ പദ്ധതികള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്

താത്പര്യമുള്ളവര്‍  www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്   ജൂണ്‍ 9 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484 2532890 / 2550322/9605542061 / 7012376994.

English Summary: Entrepreneurship training in Fisheries and Aquaculture
Published on: 26 May 2022, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now