മാസവേതനത്തിൽ നിന്ന് ഭാവി ഭദ്രമാക്കുന്നതിനായുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (Employment Provident Fund Organisation) നിക്ഷേപ പദ്ധതിയാണ് പിഎഫ് അല്ലെങ്കിൽ ഇപിഎഫ് (PF or EPF). എല്ലാ മാസവും ജീവനക്കാരന്റെ ബേസിക് സാലറിയുടെ 12 ശതമാനം വീതം ജീവനക്കാരനും, തൊഴിൽദാതാവും പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു എന്നതാണ്. ഇത് നിങ്ങൾക്ക് ഭാവിയിൽ പെൻഷനായി ലഭിക്കുന്നു. എന്നാൽ, ഇപിഎഫ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് (Life Certificate) ഓരോ വർഷത്തിലും ഒരിക്കൽ സമർപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പി. എഫ് ലഭിക്കണമെങ്കിൽ ഇ-നോമിനേഷൻ പ്രക്രിയ നിർബന്ധമാണ്: ഇ-നോമിനേഷൻ എങ്ങനെ ഫയൽ ചെയ്യണമെന്ന് അറിയുക
എന്നാൽ, ഇഫിഎഫ്ഒയിൽ നിന്ന് വരുന്ന പുതിയ അറിയിപ്പ് എന്തെന്നാൽ അക്കൗണ്ട് ഉടമകൾക്ക് വർഷത്തിൽ ഏത് സമയത്തും അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാമെന്നതാണ്. അതായത്, ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമായുള്ള മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി ഇപിഎഫ്ഒ ഒഴിവാക്കിയതായാണ് അറിയിച്ചിരിക്കുന്നത്. വർഷത്തിൽ ഏത് സമയത്ത് സമർപ്പിച്ചതായാലും അത് ഒരു വർഷത്തേക്ക് സാധുവായിരിക്കും.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യമായ രേഖകൾ (Documents required Life Certificate)
PPO നമ്പർ (PPO number)
-
ആധാർ നമ്പർ (Aadhaar number)
-
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (Bank account information)
-
ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ (Mobile number registered with Aadhaar)
ഇതുകൂടാതെ, ജീവനക്കാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നാല് വഴികളിൽ ഓൺലൈനായി സമർപ്പിക്കാം. ഇഫിഎഫ്ഒയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.
EPS'95 പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് നാല് തരത്തിൽ സമർപ്പിക്കാം. ഇപിഎഫ്ഒ ഓഫീസ്, പെൻഷൻ സ്വീകരിക്കുന്ന ബാങ്ക്, ഉമാങ് ആപ്പ്, കോമൺ സർവീസ് സെന്റർ (സിഎസ്‌സി), പോസ്റ്റ് ഓഫീസ് എന്നിവ വഴി ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നതാണ് നിർദേശം.
എന്താണ് ലൈഫ് സർട്ടിഫിക്കറ്റ്? (What is Life Certificate?)
ഓരോ പെൻഷൻകാരും തങ്ങൾ മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതിനും പെൻഷൻ സൗകര്യങ്ങൾ തുടർന്നും ലഭ്യമാകുന്നതിനും സമർപ്പിക്കേണ്ട നിർബന്ധിത രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്.
ഇപിഎസ്-95 (എംപ്ലോയീസ് പെൻഷൻ സ്കീം-1995) പ്രകാരമുള്ള എല്ലാ പെൻഷൻകാരും പെൻഷൻ തുടരുന്നതിന് ഓരോ വർഷവും ജീവൻ പ്രമാൻ പത്ര (ജെപിപി) / ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കേണ്ടതുണ്ട്.
ഇടപാടുകാരുടെ കാര്യത്തിലും, നടത്തുന്ന സാമ്പത്തിക ഇടപാടുകളിലും ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ ഓർഗനൈസേഷനുകളിൽ ഒന്നാണ് ഇപിഎഫ്ഒ. നിലവിൽ 24.77 കോടി അക്കൗണ്ടുകൾ (വാർഷിക റിപ്പോർട്ട് 2019-20) ഇപിഎഫ്ഒ പരിപാലിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: EPFO Latest: 6 കോടി ജീവനക്കാർക്ക് തിരിച്ചടി, PF പലിശനിരക്ക് വെട്ടിക്കുറച്ചു
ഇന്ത്യയിലെ സംഘടിത മേഖലയിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി കോൺട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ പദ്ധതി, ഇൻഷുറൻസ് സ്കീം എന്നിവ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് കൈകാര്യം ചെയ്യുന്നു. ഇപിഎഫ് സ്കീം 1952, പെൻഷൻ സ്കീം 1995 (ഇപിഎസ്), ഇൻഷുറൻസ് സ്കീം 1976 (ഇഡിഎൽഐ) എന്നിങ്ങനെ മൂന്ന് സ്കീമുകളും ബോർഡ് പ്രവർത്തിപ്പിക്കുന്നു.