എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) 2859 ഒഴിവുകൾ. അസിസ്റ്റന്റ്, സ്റ്റെനോ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിലും ലഘു വിജ്ഞാപനം ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകൾ; 50,000 ദിര്‍ഹം വരെ ശമ്പളം
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകൾ
185 സ്റ്റെനോഗ്രഫർ ഒഴിവുകൾ
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/03/2023)
വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും
സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്
ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ
സ്റ്റെനോഗ്രഫർ
പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ–ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ); 25,500-81,100 രൂപ.
പ്രായപരിധി
18 വയസ്സ് മുതൽ 27 വരെ. അർഹർക്ക് ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അപേക്ഷ ഫീസ്
700 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം.