Updated on: 24 March, 2024 10:59 PM IST
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം : ജില്ലാ കലക്ടര്‍

കൊല്ലം: പകര്‍ച്ചവ്യാധി പ്രതിരോധം, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എന്‍ ദേവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ കണ്ടൈനര്‍ എലിമിനേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ തുടരുകയാണ്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്നും വ്യക്തമാക്കി.

വീടിനുള്ളില്‍ അലങ്കാരചെടികള്‍ വളര്‍ത്തുന്ന കുപ്പികളിലും മറ്റുമുള്ള വെള്ളം, എ സി, ഫ്രിഡ്ജ് എന്നിവയിലെ ട്രേയിലെ വെള്ളം, മീന്‍പിടുത്തതിന് ശേഷം നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയ കൊതുകുകളുടെ പ്രജനന സ്ഥലങ്ങള്‍ ജനപങ്കാളിത്തത്തോടെ നശിപ്പിക്കണം. ഹെപ്പറ്റൈറ്റിസ് ബി, സി തടയുന്നതിനായി ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ടാറ്റു ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.

പകര്‍ച്ചവ്യാധി പ്രതിരോധം, മഴക്കാല പൂര്‍വ ശുചീകരണം എന്നിവയില്‍ ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമസഭകളുടെയും, വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റികളുടെയും സഹകരണം ഉറപ്പാക്കും . മാസ് ക്യാമ്പയിന്‍, അതത് പ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് യോഗങ്ങള്‍ എന്നിവയും നടത്തും. ബോട്ടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ സഹകരണം ഉറപ്പാക്കും. ഡ്രൈ ഡേ ആചരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണവും നടത്തും.

മലേറിയ, ഫൈലേറിയ തുടങ്ങിയവയുടെ സ്‌ക്രീനിങ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ശക്തമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പേവിഷബാധ, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ തടയുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തും. വേനല്‍ക്കാലമായതിനാല്‍ വയറിളക്കം, ഷിഗെല്ല, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും നല്‍കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഐ.എം എ, ഐ എ പി പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Epidemic prevention activities intensified: District Collector
Published on: 24 March 2024, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now