Updated on: 19 January, 2024 9:03 PM IST
ജൈവവള യൂണിറ്റിന് ഉപകരണങ്ങൾ വിതരണം ചെയ്തു

തൃശ്ശൂർ: കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി ചാണകം പൊടിച്ച് ജൈവ വളമാക്കുന്ന യൂണിറ്റിന് യന്ത്രങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ 1.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

ചാണകത്തിലെ സൂക്ഷ്മാണുകൾ നശിക്കാതിരിക്കാൻ സൂര്യപ്രകാശം ലഭിക്കാത്ത രീതിയിൽ ചാണകം ഉണക്കി എടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉണക്കുന്നതിനുള്ള കുടിൽ നിർമ്മാണത്തിനുള്ള ധനസഹായവും ഉണങ്ങിയ ചാണകം തൂക്കി പാക്കിംഗ് ചെയ്യുന്നതിനുള്ള യാന്ത്രങ്ങൾ വാങ്ങുന്നതിനും കൂടിയാണ് ഫണ്ട് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി സൂക്ഷ്മാണുക്കൾ നശിക്കാത്ത ഗുണമേൻമയുള്ള നല്ലയിനം ചാണകവളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലഭ്യമാകാൻ സാധിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മീന സാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ അധ്യക്ഷനായി. ക്ഷീരവികസന ഓഫീസർ സി ജെ ജാസ്മിൻ പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി രാജൻ മുഖ്യാതിഥിയായി.  പഞ്ചായത്ത് അംഗം പി ജി ഗിനിക മൈമുന ഷെബീർ തുടങ്ങിയവർ പങ്കെടുത്തു.

Thrissur: Kadangode Gram Panchayat has distributed machines to the organic fertilizer unit as part of the Janakiyasutranam project. The project was implemented by allocating Rs. 1.5Lac.

English Summary: Equipment was supplied to the bio-fertilizer unit
Published on: 19 January 2024, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now