Updated on: 28 February, 2023 8:55 PM IST
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം ഏർപ്പെടുത്തി

കളമശ്ശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജും, കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണ്ണം ഐ ബാങ്കും സംയുക്തമായി മെഡിക്കൽ കോളേജിൽ നേത്രദാനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി.​

നേത്ര പടല അന്ധത സമൂഹത്തിൽ നിന്നും ഇല്ലാതാക്കുന്നതിനു വേണ്ടി മരണം സംഭവിക്കുന്ന രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളുടെ സമ്മതത്തോടെ നേത്ര പടലം നീക്കം ചെയ്യുവാനുള്ള സൗകര്യമാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഒരുക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിൻറെ പ്രശ്‌നങ്ങളെ നേരിടാൻ കണ്മഷി മതി

നേത്രപടല അന്ധത അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യമായ നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത് എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.

നേത്രദാനത്തിന്റെ പ്രാധാന്യവും ആവശ്യകതയും എത്രമാത്രം ഉണ്ടെന്നു ജനങ്ങളെ ബോധവൽക്കരിക്കുവാനും അന്ധത അനുഭവിക്കുന്നവർക്ക് ആശ്വാസകരമായിതീരുവാനും ഇതുവഴി സാധ്യമാകും.

ഡോ. ഗണേഷ് മോഹൻ

മെഡിക്കൽ സൂപ്രണ്ട്

ഗവ. മെഡിക്കൽ കോളേജ്

എറണാകുളം

24/02/2023

English Summary: Ernakulam Government Medical College has established eye donation facility.
Published on: 28 February 2023, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now