Updated on: 11 December, 2020 11:00 AM IST
ESI Benefits

ESI പദ്ധതിയ്ക്ക് കീഴിലെ അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ഉദാരമാക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ഏതു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം. കൂടുതൽ ESI ആശുപത്രികളുടെ നിര്‍മാണം പുരോഗമിയ്ക്കുന്നു

ശമ്പളത്തിൽ നിന്ന് ESIC  (Employees State Insurance Corporation) വിഹിതം നൽകുന്നുണ്ടോ? ESI പദ്ധതിയിലെ അംഗങ്ങൾക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടൽ. അടിയന്തര സാഹചര്യങ്ങളിൽ പദ്ധതിയിലെ അംഗങ്ങൾക്ക് നേരിട്ട് അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ നേടാം. നിലവിലെ സാഹചര്യത്തിൽ ഇൻഷുറൻസ് ഉള്ള വ്യക്തിയ്‍ക്കോ കുടുംബാംഗങ്ങൾക്കോ അപകടം ഉണ്ടായാൽ ESIC ഡിസ്പെൻസറികളിലോ, ആശുപത്രികളിലോ ആണ് ആദ്യം ചികിത്സ തേടേണ്ടത്.

ആശുപത്രിയിൽ നിന്ന് റെഫര്‍ ചെയ്യുന്നതിന് അനുസരിച്ചാണ് ESI അധിഷ്ഠിത ആശുപത്രികളിലോ മറ്റ് സ്വകാര്യആശുപത്രികളിലോ തുടര്‍ ചികിത്സ ലഭിയ്ക്കുന്നത്. ഇതിനാണ് ഇനി മാറ്റം വരുന്നത്. ESIC പദ്ധതിയ്ക്ക് കീഴിലെ അംഗങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഇനി ESI  പട്ടികയിൽ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടാം.

ESI അംഗങ്ങൾക്ക് അത്യാവശ്യ സമയങ്ങളിൽ 10 കിലോമീറ്റര്‍ പരിധിയിൽ ESI പട്ടികയിൽ ഉള്ള ആശുപത്രികൾ ഇല്ലെങ്കിൽ ഏതു സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടാം എന്നത് ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് സഹായകരമാകുന്ന നിര്‍ദേശമാണ്.

ട്രേഡ് യൂണിയൻ കോ-ഓര്‍ഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി S P Tiwari യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ESI പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിയ്ക്കും. പട്ടികയിൽ ഇല്ലാത്ത ആശുപത്രികളിലെ ചികിത്സാ തുക സെൻട്രൽ ഗവൺമെൻറ് ഹെൽത്ത് സര്‍വീസ് നിര്‍ദേശ പ്രകാരം ലഭിയ്ക്കും.

ESI ആശുപത്രികളിൽ തന്നെ അംഗങ്ങൾക്ക് ഉന്നത ഗുണനിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്. 26 ആശുപത്രികൾ ആണ് പുതിയതായി നിര്‍മാണത്തിലുള്ളത്. നിലവിൽ 110-ഓളം സ്വകാര്യ ആശുപത്രികൾ ESIC പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ESIC യ്ക്ക് കീഴിലെ അടൽ ഭീമിത് വ്യക്തി കല്യാൺ യോജനയ്ക്ക് കീഴിൽ ധന സഹായത്തിനായി അപേക്ഷിയ്ക്കണ്ട അവസാന തിയതി 2021 ജൂൺ 30ലേയ്ക്ക് നീട്ടി.

English Summary: ESI members can now seek treatment directly at private hospitals
Published on: 11 December 2020, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now