Updated on: 26 April, 2023 6:25 PM IST
Ethanol conversion from sugar will fall by 11% says ISMA

രാജ്യത്തെ പഞ്ചസാരയുടെ ട്രേഡ് ബോഡിയായ ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ (ISMA) അതിന്റെ പഞ്ചസാര ഉൽപ്പാദന എസ്റ്റിമേറ്റ് 3.5% മായി കുറച്ചു. അതേസമയം, ജനുവരിയിൽ പുറത്തിറക്കിയ എസ്റ്റിമേറ്റിനേക്കാൾ ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ എസ്റ്റിമേറ്റിൽ പഞ്ചസാരയെ എത്തനോളിലേക്കുള്ള വഴിതിരിച്ചുവിടൽ 11% മായി കുറച്ചിട്ടുണ്ട് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

എഥനോൾ വഴിതിരിച്ചുവിട്ടതിന് ശേഷമുള്ള അഖിലേന്ത്യാ പഞ്ചസാര ഉൽപ്പാദനം നേരത്തെ പ്രവചിച്ച 340 ലക്ഷം ടണ്ണിൽ നിന്ന് 328 ലക്ഷം ടണ്ണായി കുറയുമെന്ന് ISMA പ്രവചിക്കുന്നു. ഈ വർഷം ജനുവരിയിൽ ISMA കണക്കാക്കിയ 385 ലക്ഷം ടൺ ഉൽപാദനത്തിൽ നിന്ന് 4.6% കുറഞ്ഞ് 368 ലക്ഷം ടണ്ണായി കുറയും. അപ്രതീക്ഷിത മഴയുടെ വിതരണവും കാരണം, കരിമ്പ് വിളവ് കുറഞ്ഞതിനാൽ മഹാരാഷ്ട്രയിലെ ക്രഷിംഗ് സീസൺ 105 ലക്ഷം ടണ്ണിൽ അവസാനിച്ചു. 

കർണാടകയിലെ കരിമ്പ് ഉത്പാദനത്തിന്റെ പ്രധാന ഉത്പാദകർ എല്ലാം തന്നെ ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്, ഇതുവരെ 55 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചു. എന്നിരുന്നാലും, 2023 ജൂൺ, ജൂലൈ മാസം മുതൽ കർണാടകയിൽ പ്രത്യേക സീസൺ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കരിമ്പിന്റെ വിളവ് പ്രതീക്ഷിച്ചതിലും അൽപ്പം മികച്ചതാണ്, അതിനാൽ എത്തനോൾ ഉൽപാദനത്തിലേക്ക് വഴിതിരിച്ചുവിട്ടതിന് ശേഷം സംസ്ഥാനം ഏകദേശം 105 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ, ഐഎസ്എംഎയോട് പറഞ്ഞു. 

എത്തനോൾ വഴിതിരിച്ചുവിടുന്നതിന് മുമ്പ് മഹാരാഷ്ട്രയിലെ മൊത്തം പഞ്ചസാര ഉൽപ്പാദനം 136 ലക്ഷം ടണ്ണിൽ നിന്ന് 118 ലക്ഷം ടണ്ണായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിലവിൽ 13.2% മായി കുറഞ്ഞിട്ടുണ്ട്. അതെസമയം, എഥനോളിന് ലഭ്യമായ പഞ്ചസാര 15 ലക്ഷം ടണ്ണിൽ നിന്ന് 13 ലക്ഷം ടണ്ണായി കുറയും, 121 ലക്ഷം ടൺ പഞ്ചസാര ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കും, നേരത്തെ കണക്കാക്കിയ 136 ലക്ഷം ടണ്ണിൽ നിന്ന് ഇത് 11% കുറഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: സ്കൂളുകളിൽ കൃഷി പാഠങ്ങൾ പഠിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര

Pic Courtesy: India TV News, Be Beautiful

English Summary: Ethanol conversion from sugar will fall by 11% says ISMA
Published on: 26 April 2023, 04:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now