Updated on: 25 June, 2023 2:46 PM IST
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ 5 ദിവസം മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ ഇനിയും ശക്തമാകും. വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപമാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതുമൂലം കേരളത്തിൽ 5 ദിവസം വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, മഹാരാഷ്ട്ര മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ മാസം 27 വരെ ഇടി മിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ: മോശം കാലാവസ്ഥ: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കണ്ണൂരിലും എറണാകുളത്തും തിങ്കളാഴ്ചയും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും മൂലം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുംബൈയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: expecting 5 days of heavy rain in kerala due to low pressure over Bay of Bengal
Published on: 25 June 2023, 02:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now