കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം കേരള കാർഷിക സർവ്വകലാശാല നടത്തുന്ന തുടർ പരിശീലന പരിപാടി
കൃഷിയിലെ കീടങ്ങളെ ജൈവികമായി നേരിടാം
ഡോ. ലേഖ എം (അസിസ്റ്റന്റ് പ്രൊഫസർ)
https://www.facebook.com/KVK-Kollam-229423883896330
പച്ചക്കറി കൃഷിയിൽ നടീൽ മുതൽ വിളവെടു പ്പുവരെ കീടരോഗ നിയന്ത്രണത്തിനായി കാലങ്ങളായി രാസകീടനാശികൾ അലക്ഷ്യമായും അമിതമായും ഉപയോഗിച്ചു വരുന്നു. അന്തരീക്ഷ മലിനീകരണത്തിനും, രോഗഹേതുക്കളായ ജീവികൾ പ്രതിരോധ ശക്തി ആർജ്ജിക്കുന്നതിനും, മനുഷ്യരിൽ പലവിധ ആരോഗ്യ പ്രശ് നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായ രാസ കീട നാശിനികൾ വായു, ജലം, മണ്ണ് എന്നിവ വിഷലിപ്തമാ ക്കി കൊണ്ടിരിക്കുന്നു.
ഇക്കാരണങ്ങളാൽ പച്ചക്കറികൃഷിയിൽ ജൈവ കീടരോഗ നിയന്ത്രണങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജൈവ കീടനാശിനികൾ കൃത്യമായ അളവിലും ഇടവേളകളിലും ഉപയോഗപ്പെടുത്തിയാൽ കീടങ്ങളെയും രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാൻ കഴിയും.
പച്ചക്കറികൃഷി നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമാണ് രോഗകീടബാധ, കാലാവസ്ഥാമാറ്റം, കീടങ്ങൾ ക്കുള്ള പ്രതിരോധശേഷി, വളപ്രയോഗരീതികൾ, ചെടി യുടെ ചുറ്റുപാടുകൾ തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ കീട-രോഗബാധയെ സ്വാധീനിക്കുന്നു. അനിയന്ത്രിതമായ കീടനാശിനി പ്രയോഗം മണ്ണിനും പ്രകൃതിക്കും മാത്രമല്ല വായു, ജലം, ഭക്ഷണം, എന്നിവയിൽ കൂടി മനുഷ്യനെ നിത്യ രോഗികളാക്കുന്നതിനും കാരണമാകുന്നു. പ്രകൃതിക്ക് ദോഷം വരുത്താത്ത മിത്ര കീടങ്ങളെ നശിപ്പിക്കാത്ത കീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതു വഴി രാസവിഷങ്ങൾ കൂടാതെ തന്നെ കീടരോഗബാധ നിയന്ത്രിക്കാം. കീട-രോഗബാധയുള്ള ചെടിയുടെ ഭാഗങ്ങൾ നശിപ്പിച്ച് കളയുകയും, കൃഷിസ്ഥലം കളകളും മറ്റും നീക്കി വൃത്തിയായി സൂക്ഷിക്കുകയും വേണം. മിശ്രവിള കൃഷി അവലംബിക്കുന്നതും ഗുണകരമാണ്.
ജൈവ കീടനാശിനികളും, ജീവാണുക്കളും, കൃത്യമായ അളവിൽ ശരിയായ ചേരുവകൾ ചേർത്തുണ്ടാക്കി തളിച്ചാൽ കീടരോഗ നിയന്ത്രണം സാധ്യമാകും.