1. News

പച്ചക്കറിക്കൃഷി പഠിക്കാം ഫേസ്ബുക്കിലൂടെ: പദ്ധതിയുമായി ഹരിത കേരളം മിഷൻ

വീട്ടിൽ മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവർക്ക് സംശയ നിവാരണത്തിനായി ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു . മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയാറാക്കൽ, കൃഷി ചെയ്യേണ്ട വിധം, . വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഹരിതകേരളംമിഷനിലെ കാർഷിക വിദഗ്ധർ നൽകി.

Asha Sadasiv
haritha keralam

വീട്ടിൽ മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവർക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു . മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയാറാക്കൽ, കൃഷി ചെയ്യേണ്ട വിധം, . വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഹരിതകേരളംമിഷനിലെ കാർഷിക വിദഗ്ധർ നൽകി. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം. കൊറോണക്കാലത്ത് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ഇതിനായുള്ള കർമ്മപരിപാടികൾ മറ്റു വകുപ്പുകൾക്കൊപ്പം ഹരിത കേരളം മിഷനും ആവിഷ്കരിച്ചിരുന്നു. വിവിധ ജില്ലകളിൽ ഇതിനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഇവയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃഷി ചെയ്യുന്നവരിൽനിന്നും സംശയനിവാരണത്തിനായുള്ള നിരവധി ഫോൺകോളുകൾ ലഭിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ്വൈസ് ചെയർപേഴ്സൺ ഡോക്ടർ ടി.എൻ. സീമ അറിയിച്ചു.

English Summary: Vegetable farming through face book live by Haritha Kerala Mission

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters