ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
കോവിഡ് 19 പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയാതെ വന്നാല്‍ വലിയ ഭക്ഷ്യ ക്ഷമമാകും ലോകം നേരിടാന്‍ പോകുന്നതെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും വേള്‍ഡ് ട്രേയ്ഡ് ഓര്‍ഗനൈസേഷനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു
ഭക്ഷ്യവസ്തുക്കളുടെ നീക്കം ഉറപ്പാക്കണം
കൃത്യമായ കൃഷിയും കൊയ്ത്തും ഭക്ഷ്യ വസ്തുക്കളുടെ നീക്കവും മൂല്യവര്‍ദ്ധന ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണവും യഥാവിധി നടന്നില്ലെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ ഒരു വശത്ത് പാഴാവുകയും മറ്റൊരിടത്ത് വസ്തുക്കള്‍ എത്താതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥയുണ്ടാകും
ബുദ്ധിപൂര്‍വ്വ ഇടപെടല്‍ അനിവാര്യം
ലോക്ഡൗണ്‍ അനിവാര്യമായ പ്രതിസന്ധിയാണെങ്കിലും ബുദ്ധിപൂര്‍വ്വകമായ ഇടപെടലുകല്‍ ആവശ്യമാണെന്ന് Food & Agriculture Organization (FAO) തലവന്‍ ക്യു ദോംഗ്യുവും (Qu Dongyu) World Health Organization (WHO) ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധനോം ഗബ്രിയോസസും (Tedros Adhanom Ghebreyesus) World Trade Organization (WTO) ഡയറക്ടര്‍ റോബര്‍ട്ടോ ഓസിവിഡോയും (Roberto Azevedo) ഒപ്പുവച്ച പ്രസ്താവനയിലൂടെ ആശങ്കപ്പെടുന്നു
നയങ്ങള്‍ ലഘുവാക്കണം
ചരക്ക് നീക്കം സുഗമമാക്കാനും കയറ്റുമതി-ഇറക്കുമതി നയങ്ങള്‍ കര്‍ക്കശമാക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്, അവര്‍ അഭിപ്രായപ്പെടുന്നു.
ലോകം ഭീതിയില്‍
ബ്രിട്ടനില്‍ മരണം 2352 എന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും ഇതിലും എത്രയോ ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ അടുത്ത രണ്ടാഴ്ച നിര്‍ണ്ണായകവും വേദനാ ജനകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ്(Donald Trump) പറയുന്നു
അമേരിക്കയ്ക്ക രണ്ടാഴ്ച നിര്‍ണ്ണായകം
വൈറ്റ് ഹൗസിലെ കോവിഡ് 19 റസ്‌പോണ്‍സ് കോ ഓര്‍ഡിനേറ്റര്‍ Deborah Birx പറയുന്നത് ഒരു ലക്ഷം മുതല്‍ 2,40,000 വരെ മരണം സംഭവിക്കാം എന്നാണ്. ചൈനയില്‍ പ്രത്യക്ഷ രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പുതിയ തലവേദനയെന്ന് South china Morning Post റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം 43,000 രോഗികളാണ് നിരീക്ഷണത്തിലുള്ളത്
English Summary: FAO,WHO,WTO warn the coming days ,world may face acute food shortage
Published on: 02 April 2020, 09:57 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now