കോഴിക്കോട്: കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവറിയായി ലഭ്യമാക്കുന്ന ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റ് (കര്‍ഷക വ്യാപാര വിപണി) കേരളത്തിന് പുതിയ മാതൃകയാവുന്നു. കര്‍ഷകരുടെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ രാജ്യത്താദ്യമായി ആരംഭിക്കുന്ന ഇ-മാര്‍ക്കറ്റ് പദ്ധതിയാണ് വയനാട് ബ്രഹ്മഗിരി എഫ്ടിഎം. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയാണ് ഇ-മാര്‍ക്കറ്റ് പദ്ധതി ആവിഷ്കരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലും ഘട്ടംഘട്ടമായി മലബാര്‍ ജില്ലകളിലും തുടര്‍ന്ന് കേരളത്തിലാകെയും നടപ്പാക്കുകയാണ് ലക്ഷ്യം. In the first round, Wayanad district also played Malabar district in stages. The aim is to implement it in Kerala as well
കൃഷിയിടത്തില്‍ത്തന്നെ പ്രാഥമിക മൂല്യവര്‍ധന നടത്തിയാണ് കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുക. അവ പ്രാദേശികമായി സംഘങ്ങള്‍ രൂപീകരിച്ച് അവയുടെ നേതൃത്വത്തില്‍ പാക്ക് ഹൗസുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവയിലൂടെ സംരക്ഷിക്കും. വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്, മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി സഹകരണ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും നിയന്ത്രണത്തിലുള്ള സംഭരണ സംസ്കരണ വിപണന സംവിധാനം, ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്ത്യ എന്നിവയെല്ലാം പരസ്പരം സഹകരിച്ച് വിപണിയെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്ക് ആവശ്യമായ തുക റീബില്‍ഡിങ് കേരള ഇനിഷ്യേറ്റീവ്, സുഭിക്ഷ കേരളം ഫണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്, നബാര്‍ഡ് ആര്‍ഐഡിഎഫ് ഫണ്ട് എന്നിവയിലൂടെയാണ് ലഭ്യമാക്കുന്നത്. കൃഷി, മൃഗപരിപാലനം, ക്ഷീരമേഖല, ഫിഷറീസ്, സിവില്‍ സപ്ലൈസ്, സഹകരണം, തദ്ദേശഭരണം, ആദിവാസി ക്ഷേമം, വനിതാക്ഷേമം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് ആവിഷ്കാരം. ഇതിനായുള്ള കണ്‍സ്യൂമര്‍ ആപ്പ്, ഔട്ട്ലെറ്റ് ആപ്പ്, ഡെലിവറി ആപ്പ് എന്നിവയും ഇആര്‍പിയും തയാറായി. എഫ്ടിഎമ്മിന്റെ ലോഗോയും തയാറായി, എഫ്ടിഎം ഇലക്ട്രോണിക് മാര്‍ക്കറ്റ് ഔട്ട്ലെറ്റ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
വിപണിയില്‍ വന്‍കിട മുതലാളിത്ത കമ്പനികളും അവയുടെ ഇടത്തട്ടുകാരും നടത്തുന്ന ചൂഷണത്തില്‍ നിന്ന് സ്വതന്ത്രരാകാന്‍ സഹായിക്കുന്ന പദ്ധതി എന്നതാണ് എഫ്ടിഎമ്മിന്റെ പ്രാധാന്യം. മാത്രമല്ല ന്യായവിലയ്ക്ക് ഗുണമേന്മയുള്ളവ ഉപഭോക്താവിന് മൊബൈല്‍ ആപ്പ് വഴി വീടുകളില്‍ എത്തിക്കുന്നു. സഹകരണ കൃഷിയുടെ ആദ്യ മാതൃകയായി കേരള സര്‍ക്കാര്‍ ബ്രഹ്മഗിരി വഴി നടപ്പാക്കിയ പദ്ധതിയാണ് കേരള ചിക്കന്‍ വടക്കന്‍ കേരളത്തില്‍ വിജയിച്ചതോടെയാണ് ഈ നീക്കം. സ്വകാര്യമേഖലയില്‍ ഒരു കിലോ കോഴിയിറച്ചിക്ക് തൂക്കം 6 രൂപ വരെ ലഭിക്കുമ്പോള്‍ ബ്രഹ്മഗിരി ഫാമിലെ കര്‍ഷകര്‍ക്ക് 11 രൂപ വരെ ലഭിക്കുന്നു.
വിപണിയില്‍ അംഗങ്ങളാകുന്ന ഓരോ കര്‍ഷകന്റെയും കൃഷിയിടങ്ങളെ ഐടിവത്കരിച്ച് കാര്‍ഷികാസൂത്രണ പദ്ധതി (ഫാം പ്ലാനിങ്) നടപ്പാക്കാന്‍ സോഫ്റ്റ്വെയര് പിന്തുണ എഫ്ടിഎം ഉറപ്പുവരുത്തുന്നു. കര്‍ഷകരെ രജിസ്റ്റര്‍ ചെയ്ത് അവരുടെ ഡാറ്റ രേഖപ്പെടുത്തി വിശകലനം ചെയ്യുന്നു. ഭൂമിയുടെ ഫലഭൂയിഷ്ഠത, ജലലഭ്യത, വിത്ത്, വളം, കാര്‍ഷിക ഉപകരണങ്ങള്‍, വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി എല്ലാ ഉത്പാദനോപാധികളും സോഫ്റ്റ്വെയര് നിയന്ത്രണത്തിലൂടെ മെച്ചപ്പെടുത്തി ഉത്പാദനക്ഷമത ഉയര്‍ത്താനും ഉത്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വിഷമുക്തമായ മത്സ്യം ഓണ്‍ലൈനിൽ വാങ്ങാം;മത്സ്യഫെഡിൻ്റെ പുത്തൻ പദ്ധതി
#farmer#vegetable#wayanadu#krishi