വിഷ​മു​ക്ത​മാ​യ മ​ത്സ്യം ഓ​ണ്‍​ലൈനിൽ വാ​ങ്ങാം;മത്സ്യഫെഡിൻ്റെ പുത്തൻ പദ്ധതി

Thursday, 12 July 2018 11:03 AM By KJ KERALA STAFF
വിഷ​മു​ക്ത​മാ​യ മ​ത്സ്യം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ പ​ദ്ധ​തി മ​ത്സ്യ​ഫെ​ഡ് ആ​രം​ഭി​ക്കു​ന്നു.മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അപ്പപ്പോൾ കൃത്യമായി ല​ഭി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യാറാ​ക്കി​യ​താ​യി മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​പി. നി​ര​ഞ്ജ​ന്‍ അ​റി​യി​ച്ചു. 
ഓ​രോ​സ​മ​യ​ത്തും ഓ​രോ ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മ​ത്സ്യം, അ​പ്പോ​ഴ​ത്തെ വി​ല, എ​ന്നി​വ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കും. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഓ​ണ്‍​ലൈ​ന്‍ മ​ത്സ്യ വി​പ​ണ​ന​മെ​ന്ന ആ​ശ​യ​വു​മാ​യി മത്സ്യഫെഡ് അ​ധി​കൃ​ത​ര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
നി​ല​വി​ലു​ള്ള മ​ത്സ്യ​മാ​ര്‍​ട്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​ത്സ്യം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും സം​ഭ​രി​ക്കാ​നും അ​വ മ​ത്സ്യ​ഫെ​ഡി​ന്‍റെ ബേ​യ്‌​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ത​ര​ണം ന​ട​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ബേ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സം​ഭ​രി​ക്കു​ന്ന മ​ത്സ്യ​മാ​ണ് മ​ത്സ്യ​മാ​ര്‍​ട്ടു​ക​ളി​ലേ​ക്കും സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എത്തിക്കുക.
ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം ലഭ്യമാക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് തീരത്തില്‍ നിന്ന് വിപണിയിലേക്ക്’ പദ്ധതിയും നേരത്തെ മത്സ്യഫെഡ് അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 100 ഫിഷ്ബൂത്തുകളും, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഫിഷ് സൂപ്പർമാർക്കറ്റുകളും മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ സൂക്ഷിക്കാനുള്ള ഐസ് ആന്റ് ഫ്രീസിങ് സ്റ്റോറേജ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

CommentsMore from Krishi Jagran

മഹാരാഷ്ട്രയിൽ ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക്

മഹാരാഷ്ട്രയിൽ  ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് പാലിൻ്റെ സംഭരണ വില കൂട്ടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ ക്ഷീരകർഷകർ വീണ്ടും ആരംഭിച്ച സമരം ആരംഭിച്ചു.സംഭരണ വില കൂട്ടാൻ വിസമ്മതിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ സർക്കാർ …

July 17, 2018

സ്ഥിരവരുമാനം ഉറപ്പാക്കി കുടുംബശ്രീ നാനോ മാര്‍ക്കറ്റുകള്‍

സ്ഥിരവരുമാനം ഉറപ്പാക്കി കുടുംബശ്രീ നാനോ മാര്‍ക്കറ്റുകള്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഉല്‍പാദകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ വിപണന സൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരമായി മാറുകയാണ് കുടുംബശ്രീ നാനോ മാര്‍ക്കറ്റുകള്‍.

July 17, 2018

കൃഷിയും കലയും ഒന്നാകുന്ന ഓർഗാനിക് തീയേറ്റർ

കൃഷിയും കലയും ഒന്നാകുന്ന ഓർഗാനിക് തീയേറ്റർ നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കൃതി കൊണ്ട് വരുന്നതിനു കർഷകനേയും കലാകാരനേയും കൃഷിയേയും നാടകത്തേയും കോർത്തിണക്കി ഒരു പുതിയ കാർഷിക സാംസ്കാരിക പദ്ധതിയ്ക്ക് വാമനപുരം കളമച്ചലിൽ തുടക്കമായി.

July 16, 2018

FARM TIPS

പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം

July 10, 2018

കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന പ്രധാന വെല്ലുവിളിയാണ് .

തെങ്ങ് : വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍

June 29, 2018

രോഗവ്യാപനം സങ്കരണം നടക്കുന്നതിനു മുമ്പും പിന്‍പും ഉണ്ടാകുന്ന വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ തെങ്ങുകൃഷിയിലെ ഒരു സാധാരണ രോഗമാണ്.

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

June 29, 2018

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.